Image

ഒ​ഡീ​ഷ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടുപ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി

Published on 22 March, 2019
ഒ​ഡീ​ഷ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടുപ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച്‌ ബി​ജെ​പി

ന്യൂഡല്‍ഹി: ഒ​ഡീ​ഷ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു.

99 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പു​റ​ത്തു​വി​ട്ട​ത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്. നിയമസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഒ​ഡീ​ഷയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചിരുന്നു.

ഒ​ഡീ​ഷയില്‍ ആ​കെ 147 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങളും 21 ലോക്സഭാ മണ്ഡലങ്ങളുമാണ് ഉള്ളത്.

ഇത്തവണ ഒ​ഡീ​ഷയില്‍ കരുത്തു കാട്ടാനുറച്ചാണ് ബിജെപി. വളരെ കരുതലോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കുന്നത്. കൂറുമാറി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണനയും പാര്‍ട്ടി നല്‍കുന്നുണ്ട്.

ബിജു ജനതാ ദളില്‍നിന്നും കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന ദാമോദര്‍ റൗത്, കുസും റ്റെറ്റെ എന്നിവര്‍ക്ക് സീറ്റ് ലഭിച്ചു. കൂടാതെ, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന, സാലിപുര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംഎല്‍എ പ്രകാശ്‌ ബെഹ്റ അതെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും.

2014ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വെറും 10 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പിക്ക് ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ബി​ജു ജ​ന​താ​ദ​ളി​നെ​തി​രെ (​ബി​ജെ​ഡി) ക​ടു​ത്ത പോ​രാ​ട്ട​ത്തി​നാ​ണ് ബി​ജെ​പി ഇ​റ​ങ്ങു​ന്ന​ത്.

ബി​ജെ​ഡി​യു​ടെ ര​ണ്ടു എം​പി​മാ​രും ചി​ല എം​എ​ല്‍​എ​മാ​രുമടക്കം നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു മുതല്‍ക്കൂട്ടാണ്.

ഏ​പ്രി​ല്‍ 11, 18, 23, 29 തീ​യ​തി​ക​ളി​ലാ​ണ് ഒ​ഡീ​ഷ​യി​ല്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക