Image

എച്ച്‌ ഡി ദേവഗൗഡ ലോക് സഭയിലേക്ക് മത്സരിക്കും: സ്ഥാനാര്‍ത്ഥിയാവുന്നത് ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന്

Published on 22 March, 2019
എച്ച്‌ ഡി ദേവഗൗഡ ലോക് സഭയിലേക്ക് മത്സരിക്കും: സ്ഥാനാര്‍ത്ഥിയാവുന്നത് ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന്

ബെംഗളൂരു: ജനതാദള്‍ എസ് മുതിര്‍ന്ന നേതാവ് എച്ച്‌ ഡി ദേവഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കില്ലെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ദേവഗൗഡ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്നായിരിക്കും ദേവഗൗഡ മത്സരിക്കുക. എവിടെ നിന്ന് മത്സരിക്കാമെന്നതില്‍ തീരുമാനമാകാതിരിക്കവെ കോണ്‍ഗ്രസിന്‍റെ ഇടപെടലോടെ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കാനാണ് മുന്‍പ്രധാനമന്ത്രി ഒരുങ്ങുന്നത്.


ഗൗഡ തന്‍റെ ചെറുമകന്‍ പ്രജ്വലിനായി ഹാസന്‍ മണ്ഡലത്തിനായി കരുക്കള്‍ നീക്കിയിരുന്നു.മൈസൂര്‍, കുടക്, തുംകൂര്‍, ചിക്കബല്ലാപൂര്‍, ബാംഗ്ലൂര്‍ നോര്‍ത്ത് എന്നീ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും ഗൗഡയെ മത്സരിപ്പിക്കാന്‍ ജനതാദള്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ദില്ലിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കര്‍ണാടകയുടെ ചുമതലയുള്ള കെസി വേണുഗോപാലിനോട് ചിക്കബല്ലാപൂര്‍, തുംകൂര്‍,കോലാര്‍ എന്നീ ജെഡി എസ് സിറ്റിങ് സീറ്റുകള്‍ വിട്ട് നല്‍കരുതെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. സിദ്ധരാമയ്യയും മൈസൂര്‍ മണ്ഡലം ജെഡി എസിന് നല്‍കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ മണ്ഡലമാണ് മൈസൂരെന്നും ഇത്തവണ വിജയസാധ്യത വളരെ കൂടുതലാണെന്നും പറയുന്നു. സിഎച്ച്‌ വിജയശങ്കറിന് ഈ സീറ്റ് നല്‍കേണ്ടതെന്നും പറയുന്നു.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡയാണ് ബാംഗ്ലൂര്‍ നോര്‍ത്തിന്റെ സിറ്റിങ് എംപി. അതിനാല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ദേവഗൗഡയെ നിയോഗിക്കുക. ജെഡി എസ് നേതാക്കളുടെ യോഗത്തില്‍ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കുന്നത് ദേവഗൗഡയ്ക്ക് ഗുണമാകുമെന്നും വൊക്കലിംഗ വോട്ടുകള്‍ വിജയം ഉറപ്പാക്കുന്നതാണെന്നുമാണ് കണക്കുകൂട്ടല്‍. ഇതോടെ സദാനന്ദ ഗൗഡ ദേവഗൗഡയെ ഭയന്ന് മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് കരുതുന്നതെന്നും പറയുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കുമെന്നും ദേവഗൗഡയെ ഭയന്ന് പിന്മാറില്ലെന്നും സദാനന്ദ ഗൗഡ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക