Image

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്‌എസ് ഇടപെട്ടിട്ടില്ല ; എം ടി രമേശ്

Published on 22 March, 2019
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍എസ്‌എസ് ഇടപെട്ടിട്ടില്ല ; എം ടി രമേശ്

പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംടി രമേശ്.

പത്തനംതിട്ട സീറ്റിലേക്ക് ഒരൊറ്റ പേര് മാത്രമാണ് സംസ്ഥാന ഘടകം നിര്‍ദേശിച്ചതെന്നും എംടി രമേശ് വ്യക്തമാകുന്നു. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക ദേശീയ അധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തില്‍ കേന്ദ്ര നേതൃത്വത്തിന് മുന്‍പില്‍ എന്തെങ്കിലും തടസങ്ങള്‍ ഉണ്ടോയെന്നറിയില്ല.പട്ടികയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നത് സംബന്ധിച്ച്‌ സംസ്ഥാന ഘടകത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് രമേശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക