Image

കര്‍ണാടക മന്ത്രി സി എസ്‌. ശിവള്ളി അന്തരിച്ചു

Published on 22 March, 2019
കര്‍ണാടക മന്ത്രി സി എസ്‌. ശിവള്ളി അന്തരിച്ചു
ബംഗളൂരു: കര്‍ണാടക മന്ത്രി സി.എസ്‌. ശിവള്ളി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യം.ധര്‍വാഡ്‌ ജില്ലയിലെ കുഡ്‌ഗോള്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംഎല്‍എയാണ്‌ ശിവള്ളി.

മൂന്ന്‌ തവണയാണ്‌ ശിവള്ളി കുഡ്‌ഗോളില്‍നിന്നു നിയമസഭയിലെത്തിയത്‌. 1999ല്‍ സ്വതന്ത്രനാണ്‌ ഗുഡ്‌ഗോളില്‍നിന്നു അദ്ദേഹം വിജയിച്ചത്‌.

2008ലാണ്‌ ശിവള്ളി കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. പിന്നീട്‌ 2013ലും 2018ലും കോണ്‍ഗ്രസ്‌ ബാനറില്‍ ശിവള്ളി നിയമസഭയിലെത്തി. ധര്‍വാഡില്‍ ബഹുനില കെട്ടിടം തകര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ ശിവള്ളിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക