Image

1800 കോടിയുടെ ഹവാല പണം ബി.ജെ.പി നേതാക്കള്‍ക്ക്‌ കൈമാറിയ കേസ്‌ ലോക്‌പാല്‍ അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌

Published on 22 March, 2019
1800 കോടിയുടെ ഹവാല പണം ബി.ജെ.പി നേതാക്കള്‍ക്ക്‌ കൈമാറിയ കേസ്‌ ലോക്‌പാല്‍ അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌


ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കോഴ ഇടപാടില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്‌.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും രാജ്‌നാഥ്‌ സിങ്‌ അരുണ്‍ ജെയ്‌റ്റ്‌ലി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ജഡ്‌ജിമാര്‍ക്കും കോടിക്കണക്കിന്‌ രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട്‌ ശരിയാണോ എന്നു മാത്രമാണ്‌ അറിയാനുള്ളതെന്നും 2017 ല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കയ്യില്‍ കിട്ടിയ ഈ ഡയറിയുടെ കാര്യത്തില്‍ എന്തു കൊണ്ട്‌ അന്വേഷണം ഉണ്ടായില്ലെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല ചോദിച്ചു.

കഴിഞ്ഞ ദിവസം മാത്രം രൂപീകരിക്കപ്പെട്ട ലോക്‌പാലിന്റെ ആദ്യകേസായി ഇത്‌ പരിഗണിച്ച്‌ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക