Image

ജമ്മുകശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഏഴ്‌ ഭീകരരെ സൈന്യം വധിച്ചു

Published on 22 March, 2019
ജമ്മുകശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഏഴ്‌ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മുകശ്‌മീരിലെ വിവിധ മേഖലകളിലുണ്ടായ നാല്‌ ഏറ്റുമുട്ടലുകളില്‍ ഏഴ്‌ ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ലഷ്‌കര്‍ ഇ തൊയിബ കമാന്‍ഡറും ഉണ്ടെന്നാണ്‌ വിവരം.
ബാരമുള്ള, സോപോര്‍, ബന്ദിപോര, ഷോപ്പിയാന്‍ എന്നിവിടങ്ങളിലാണ്‌ ഏറ്റുമുട്ടലുകള്‍ ഉണ്ടായത്‌.

ഏറ്റുമുട്ടലുകളില്‍ ഏഴ്‌ ജവാന്മാര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്‌. അതേസമയം ഭീകരര്‍ ബന്ദിയാക്കിയ പന്ത്രണ്ടുകാരനെ രക്ഷിക്കാനായില്ല.
വ്യാഴാഴ്‌ച വടക്കന്‍ കാശ്‌മീരിലെ ബാരമുള്ള, സോപോര്‍, ബന്ദിപോര എന്നിവിടങ്ങളിലാണ്‌ ഏറ്റുമുട്ടല്‍ ആദ്യം ഉണ്ടായത്‌. അര്‍ധ രാത്രിയോടെയാണ്‌ തെക്കന്‍ കശ്‌മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്‌.

വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വ്യക്തമായ വിവരങ്ങളെ തുടര്‍ന്നാണ്‌ നാംബല്‍നാര്‍ മേഖലയില്‍ സൈന്യം ബുധനാഴ്‌ച വൈകിട്ട്‌ പരിശോധന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക