Image

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനം ചോസന്‍ 300മായി ചേര്‍ന്നു നടത്തി

ജീമോന്‍ ജോര്‍ജ് Published on 22 March, 2019
കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനം ചോസന്‍ 300മായി ചേര്‍ന്നു നടത്തി
ഫിലഡല്‍ഫിയ: അക്ഷരനഗരിയില്‍ നിന്നും കുടിയേറി പാര്‍ത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന ദിശ നല്‍കിയ കോട്ടയം അസോസിയേഷനും ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ചാരിറ്റി സംഘടനയായ ചോസന്‍ 300 ഉം സംയുക്തമായി ചാരിറ്റി പ്രവര്‍ത്തനം നടത്തി.

കോട്ടയം അസോസിയേഷന്‍ മുന്‍ കൈയെടുത്ത് പ്രവര്‍ത്തിച്ചത് ഏറ്റവും അഭിനന്ദനീയമാണെന്ന് ബ്രയന്‍ ജെന്നിംഗ്‌സ് (ഡറക്ടര്‍ ചോസന്‍ 300) ഷാന്‍ഡെ മാര്‍ക്ക് (സീനിയര്‍ വൈസ് പ്രസിഡന്റ്) എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുകയുണ്ടായി. 24 ലധികം രാജ്യങ്ങളിലായി വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനക്ക് ഇന്ത്യ, നൈജീരിയ, ഗയാന, സൗത്ത് ആഫ്രിക്ക, ജമൈക്ക, ലൈബീരിയ, ഉഗാണ്ട തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്ന ബ്രഹത്തായ സംഘടനയാണ് ചോസന്‍ 300. ഫിലഡല്‍ഫിയായില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വരുന്നത് വളരെ ശ്രദ്ധേയമാണ്. വിവിധ ദേവാലയങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സംഭാവനയായി നല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നത് പ്രധാന ദൗത്യമാണ്.
ഒന്നര ദശാബ്ദത്തിലധികമായി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്‍. മറ്റു ചാരിറ്റി സംഘടനകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചു വരുന്നതായി അറിയിച്ചു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടത്തുകയും അതിലുപരിയായി മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തും ജീവകാരുണ്യ മേഖലയില്‍ സമുചിതം പ്രവര്‍ത്തിച്ചു വരികയും കൂടാതെ മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ച് സമൂഹത്തിലെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഭാഗമാക്കുകയും ചെയ്തുവരുന്നതായി ജോബി ജോര്‍ജ് (പ്രസിഡന്റ്) പറഞ്ഞു.
മലയാളി കമ്യൂണിറ്റിയില്‍ മാത്രം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തു നില്‍ക്കാതെ മറ്റു അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് അശരണരുടെയും ആലംബഹീനരുടെയും ഇടയിലും പ്രത്യേകിച്ചും നമ്മള്‍ അതിവസിക്കുന്ന പ്രദേശത്തെ ജീവകാരുണ്യ മേഖലയിലും തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയെന്നതും ആവശ്യമായിരിക്കുന്നതായി ജീമോന്‍ ജോര്‍ജ് (ചാരിറ്റി, കോര്‍ഡിനേറ്റര്‍) പ്രസ്താവിക്കുകയുണ്ടായി.
ഉദാരമനസ്‌കരായ ആളുകളുടെ നേരിട്ടും അല്ലാതെയും ഉള്ള അകമഴിഞ്ഞ സഹായ സഹകരണം ഒന്നു മാത്രമാണ് തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖ്യശ്രോതസ് എന്നും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും കൂടാതെ ഇപ്പോള്‍ കോട്ടയത്തിനടുത്ത് പാമ്പാടിയില്‍ ഭവന രഹിതരായ ഒരു നിര്‍ധന കുടുംബത്തിനായി കോട്ടയം അസോസിയേഷന്‍ നേരിട്ട് പുതിയ ഭവന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും നിര്‍മ്മാണം വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.
കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായ സഹായങ്ങള്‍ പ്രദാനം ചെയ്തു വരുന്ന സാറാ ഐപ്പ് (പ്രസിഡന്റ് വിമന്‍സ് ഫോറം) നേതൃത്വത്തിലുള്ള വിമന്‍സ് ഫോറം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ എത്ര കണ്ടു പ്രശംസിച്ചാലും മതി വരില്ലായെന്നും പറഞ്ഞു.
ജയിംസ് അന്ത്രയോസ്, സാജന്‍ വര്‍ഗീസ്, ജോണ്‍ പി. വര്‍ക്കി, ജോസഫ് മാണി, സാബു ജേക്കബ്, കുര്യന്‍ രാജന്‍, ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ബെന്നി കൊട്ടാരത്തില്‍, സണ്ണി കിഴക്കേമുറി, രാജു കുരുവിള, സാബു പാമ്പാടി, ജോഷി കുര്യാക്കോസ്, ജേക്കബ് തോമസ്, ജോണ്‍ മാത്യു, വര്‍ക്കി പൈലോ, മാത്യു പാറക്കല്‍, സെറിന്‍ കുരുവിള, വര്‍ഗീസ് വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി. : www.kottayamassociation.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക