Image

ഹൂസ്റ്റണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍

ശങ്കരന്‍കുട്ടി Published on 22 March, 2019
ഹൂസ്റ്റണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍
ഹൂസ്റ്റണ്‍: മെട്രോയില്‍ മനോജ് കുമാര്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു. എറണാകുളം ജില്ലയില്‍ മുളംതുരുത്തിയില്‍ വെട്ടിക്കല്‍ ദേശത്ത് റിട്ട. പോലീസ്ഓഫീസര്‍ പൂപ്പാറയില്‍ രാഘവന്റെയും, ലീലയുടേയും മകനാണ്

കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി മാര്‍ക്കറ്റിങ്ങ് ജോലിയില്‍ പ്രവേശിച്ച മനോജ്, ശ്രീലങ്ക, ദുബായ്, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ടിച്ച ശേഷം 2005-ല്‍ അമേരിക്കയിലെത്തി. ഫിനിക്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദം നേടിയ ശേഷം ഹാരീസ് കൗണ്ടിയില്‍ ഡപ്യൂട്ടി ഷെരീഫ് ആയി.

പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍ പോലീസ് അക്കാഡമിയില്‍ നിന്ന്ബെസ്റ്റ് കെഡറ്റ്ആയി. ഇപ്പോള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, ഹാരീസ് കൗണ്ടി, വാളര്‍ കൗണ്ടി, മോണ്ട്‌ഗോമറി കൗണ്ടി എന്നിവ ഉള്‍പ്പെടുന്ന ഹൂസ്റ്റണ്‍ മെട്രോയില്‍ പോലീസ് ഓഫീസറായി സേവനം അനുഷ്ടിക്കുന്നു .

അഛനപ്പുപ്പന്മാര്‍ പോലിസില്‍ ജോലി ചെയ്തിരുന്ന കഥകള്‍ പറയുമ്പോള്‍ മനോജ് വാചാലനാവുന്നു. ആത്മാഭിമാനം ക്ഷതപ്പെടുത്തുന്ന തരത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പെരുമാറ്റങ്ങള്‍, മേലുദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യങ്ങള്‍ നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്ന സ്ഥലം മാറ്റങ്ങള്‍, കസ്റ്റഡിയില്‍ വരുന്ന ആള്‍ കുറ്റക്കാരനാണോ എന്നറിയാതെ കിട്ടുന്നവരെതൊഴിച്ചും ഇടിച്ചും, അടിച്ചും, പുലഭ്യം പറഞ്ഞും മൃതപ്രായരാക്കുന്ന പോലീസ്. പക്ഷെ ഇവിടെയുള്ളത് അത്തരം പോലീസല്ല.

നിയമം അനുസരിക്കുകയും മദ്യപിച്ചു വാഹനമോടിക്കാതെയും ലഹരി മരുന്നുകള്‍ ഉപയോഗിക്കാതെയും ജീവിതം നയിക്കണമെന്നും പ്രത്യേകിച്ച്  യുവജനങ്ങള്‍ ഇതു്ശ്രദ്ധിക്കണം എന്നും അദ്ധേഹം പറയുന്നു.

കൊടുങ്ങല്ലൂര്‍ അഴിക്കോട് കൈപ്പാപറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍ തന്ത്രിയുടേയും ലോലിതയുടെയും മകള്‍ ഹണി ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാധവന്‍ പുത്രനുമാണ്
ഹൂസ്റ്റണ്‍ മെട്രോയില്‍ മലയാളി പോലീസ് ഓഫീസര്‍
Join WhatsApp News
benoy 2019-03-22 13:56:53
Very impressive. Congratulations.
ഇടിയൻ നാറാണപിള്ള 2019-03-22 14:57:35
കേരളാ പോലീസ് ആയിരുന്നെങ്കിൽ എന്നെപ്പോലെ ഒരു ഓമന പേര് കിട്ടുമായിരുന്നു 
സന്തോഷം . എല്ലാ നന്മകളും നേരുന്നു. അതുപോലെ സുരക്ഷിതത്തെക്കുറിച്ച് ബോധവാനായിരിക്കുക. ഇടിച്ചു ചോദ്യം ചെയ്യണ്ടല്ലോ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക