Image

നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി

അനില്‍ പെണ്ണുക്കര Published on 22 March, 2019
നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി
വടക്കേ അമേരിക്കയിലെ മുസ്ലിം കൂട്ടായ്മയായ 'നന്മ' (നോര്‍ത്ത് അമേരിക്കന്‍ നെറ്റ് വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ ) കേരളത്തിന്റെ പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടാം ഘട്ട സഹായം നല്‍കി .പ്രളയം സംഹാര താണ്ഡവമാടിയ നിളയുടെ തീരത്ത് മൂന്നു വീടുകളും, അഞ്ചോളം നിര്‍ദ്ധന സ്ത്രീകള്‍ക്ക് പശുക്കളെ കൊടുക്കുന്ന ചടങ്ങും ആയിരുന്നു നന്മ സംഘടിപ്പിച്ചത് .'സാന്ത്വനം' ഫൗണ്ടേഷന്‍ ,പാലക്കാട് ജില്ലയിലെ കൂടല്ലൂരിലെ സ്പര്‍ശം സാംസ്‌കാരിക വേദിയുടെയും ചേര്‍ന്നാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത് .

നന്മയുടെ ജനറല്‍ സെക്രട്ടറി മെഹ്ബൂബ് ന്യൂജേഴ്സി , നന്മയുടെ കേരള കോ ഓര്‍ഡിനേറ്റര്‍ സഫ്വാന്‍ മടത്തിലും, നന്മ ഡയറക്ടര്‍ ലിഷാറിന്റെ പിതാവും 'സാന്ത്വനം' ഫൗണ്ടേഷന്റെ മൊയ്തുണ്ണി മാസ്റ്റര്‍ , മുന്‍ പാസ്സ്‌പോര്‍ട്ട് ഓഫീസ്സറും ACTON പ്രതിനിധിയുമായ റഷീദ് , ഹക്കീം വെണ്ടല്ലൂര്‍ ,ഡോ:ഹുറൈര്‍ കുട്ടി, എം.ടി.യുടെ സഹോദരന്‍ രവിയേട്ടന്‍ , എം ടിയുടെ യുടെ നാലു കെട്ടിലെ ജീവിച്ചിരിക്കുന്ന കഥാപാത്രം പുളിക്കല്‍ യൂസുഫ് ഹാജി തുടങ്ങി സന്നദ്ധ സേവന പ്രവര്‍ത്തകരും, നാട്ടുകാരും ഈ ജീവകാരുണ്യ പരിപാടിയില്‍ പങ്കെടുത്തു . ചടങ്ങില്‍ പങ്കെടുത്തവരെല്ലാം നന്മയുടെ (North American Network of Malayali Muslim Associations) പ്രവര്‍ത്തനങ്ങളെ നന്നായി വിലയിരുത്തി സംസാരിച്ചു .

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് ആദ്യഘട്ട ദുരിതാശ്വാസ നിധിയായി പത്തുലക്ഷം രൂപ നന്മ നല്‍കിയിരുന്നു .തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയോളം സമാഹരിക്കുകയും ചെയ്തിരുന്നു .ഘട്ടം ഘട്ടമായി കേരളത്തിന്റെ നവകേരള പുനരുദ്ധാരണത്തിന് വേണ്ടത് ചെയ്യുകയും ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് അര്‍ഹിക്കുന്ന സമയത്ത് സഹായമെത്തിക്കുവാന്‍ എത്തിച്ചുകൊടുക്കുവാനാണുമാണ് നന്മ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് യു.എ നസീര്‍ ഇ-മലയാളിയോട് പറഞ്ഞു.

അമേരിക്കയിലെ മലയാളി കൂട്ടായ്മകള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി നാടിനു കൈത്താങ്ങായി മാറുന്ന സമയത്ത് നന്മയുടെ ഈ കൈത്താങ്ങ് ലോകമലയാളികള്‍ക്ക് തന്നെ മികച്ച മാതൃകയാണ് . ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നന്മ' ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള ഏകോപിക്കാന്‍ പ്രത്യേക ആക്ഷന്‍ ഫോറങ്ങള്‍ രൂപീകരിക്കുകയും ലോഞ്ച്ഗുഡ് എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴി ഒരു ലക്ഷത്തിലധികം ഡോളര്‍ (ഒരു കോടിയോളം രൂപ) സമാഹരിക്കുകയും ചെയ്യുകയായിരുന്നു.
നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി നന്മ'യുടെ രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി
Join WhatsApp News
മുഹമ്മദ് അലി ഇരുമ്പുഴി 2019-03-23 02:47:23
അഭിനന്ദനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക