Image

ജയാരാജിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല: തീയേറ്റര്‍ ഉടമകള്‍

Published on 05 July, 2011
ജയാരാജിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല: തീയേറ്റര്‍ ഉടമകള്‍
കൊച്ചി: പ്രശസ്‌ത സംവിധായകന്‍ ജയരാജിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തീയറ്റര്‍ ഉടമകളുടെ സംഘടനയായ തീയേറ്റര്‍ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസ്‌താവിച്ചു. നടന്‍ മമ്മൂട്ടി അഭിനയിച്ച ചിത്രമായ ദ ട്രെയിന്‍ റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പേ തിയ്യറ്ററുകളില്‍ നിന്ന്‌ അനധികൃതമായി പണം പിരിച്ചുവെന്നാണ്‌ ഉടമകള്‍ പറയുന്നത്‌. കൂടാതെ മമ്മൂട്ടിയെ സിനിമയില്‍ കുറച്ചുരംഗങ്ങളില്‍ മാത്രം ഒതുക്കുകയും ചെയ്‌തെന്ന്‌ ഇവര്‍ ആരോപിക്കുന്നു. വന്‍ തുകയ്‌ക്ക്‌ എടുത്ത്‌ റിലീസ്‌ ചെയ്‌ത ചിത്രം മൂന്ന്‌ ദിവസം കൊണ്ട്‌ തിയ്യറ്റര്‍ വിട്ടത്‌ വന്‍ നഷ്ടം തിയ്യറ്റര്‍ ഉടമകള്‍ക്ക്‌ ഉണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ ജയരാജിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതെന്നും ഉടമകള്‍ പറയുന്നു.

എന്നാല്‍ തീയേറ്റര്‍ ഉടമകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫെഫ്‌കയ്‌ക്ക്‌ താന്‍ പരാതി നല്‍കുമെന്നും ജയരാജ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക