Image

ഫോമാ സ്‌പോര്‍ട്‌സ് കമ്മറ്റി രൂപീകരിച്ചു, ജെയിംസ് ഇല്ലിക്കല്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി കോര്‍ഡിനേറ്റര്‍

(പന്തളം ബിജു തോമസ്) Published on 22 March, 2019
ഫോമാ സ്‌പോര്‍ട്‌സ് കമ്മറ്റി രൂപീകരിച്ചു, ജെയിംസ് ഇല്ലിക്കല്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി കോര്‍ഡിനേറ്റര്‍
ഡാളസ്: ഫോമായുടെ സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാനായി ജെയിംസ് ഇല്ലിക്കലിനെയും, കോര്‍ഡിനേറ്ററായി ജോണ്‍ പാട്ടപ്പതിയേയും തിരഞ്ഞെടുത്തു. ഫോമായുടെ വിവിധ റീജിയനുകളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഈ കമ്മറ്റിയുടെ ദൌത്യം. ഓരോ റീജിയനുകള്‍ക്കും ഈ കമ്മറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും, അതനുസരിച്ചു ദേശീയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഓരോ വര്‍ഷവും മുടങ്ങാതെ നടന്നു വരുന്ന കായിക മത്സരങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിക്കുവനാണ് ഈ കമ്മറ്റിയുടെ തീരുമാനം. ഫോമായുടെ പല റീജിയനുകളും ഇതിനോടകം പ്രാഥമിക തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. കായിക മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധികം വൈകാതെ തന്നെ എല്ലാവരെയും അറിയുക്കുന്നതായിരിക്കുമെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാനായി ജെയിംസ് ഇല്ലിക്കല്‍അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു സ്‌പോര്‍ട്‌സ്മാന്‍ കൂടിയാണ് സണ്‍ഷൈന്‍ റീജിയനില്‍ നിന്നുമുള്ള (ഫ്‌ളോറിഡ) ജെയിംസ് ഇല്ലിക്കല്‍ കോര്‍ഡിനേറ്ററായ ജോണ്‍ പാട്ടപ്പതി ഫോമായുടെ സെന്‍ട്രല്‍ റീജിയനില്‍ (ഷിക്കാഗോ) നാഷണല്‍ കമ്മറ്റിയംഗമായി സേവനം അനുഷ്ടിക്കുന്നു.

യുവത്വത്തിന്റെ കുതിപ്പാണ് കായികമത്സരങ്ങള്‍, അവ ശരിയായ രീതിയില്‍ നടത്തിയാല്‍ അതില്‍ മത്സരിക്കുന്നവര്‍ക്കും, ആ മത്സരം ആസ്വദിക്കുന്നവര്‍ക്കും അതൊരു പ്രത്യേക അനുഭവമായിരിക്കും. സമ്മര്‍ദ്ദ നിമിഷങ്ങളില്‍, ഏറ്റവും മികച്ച അടവുകള്‍ പുറത്തെടുക്കാന്‍ കഴിയുന്നുവരായിരിക്കും നമ്മുടെ വിജയികള്‍. ആ വിജയികളെ കണ്ടെത്തുവാന്‍ വേണ്ടി ഫോമായുടെ ഈ ഫോമായുടെ സ്‌പോര്‍ട്‌സ് കമ്മറ്റിയ്ക്ക് കഴിയുമെന്ന് ഉറപ്പുണ്ടന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ഒറ്റകെട്ടായി പ്രത്യാശ പ്രകടിപ്പിച്ചു
ഫോമാ സ്‌പോര്‍ട്‌സ് കമ്മറ്റി രൂപീകരിച്ചു, ജെയിംസ് ഇല്ലിക്കല്‍ ചെയര്‍മാന്‍, ജോണ്‍ പാട്ടപ്പതി കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക