Image

മോദി ആശംസകള്‍ നല്‍കിയതായി ഇമ്രാന്‍ ഖാന്‍

കല Published on 23 March, 2019
മോദി ആശംസകള്‍ നല്‍കിയതായി ഇമ്രാന്‍ ഖാന്‍

പാകിസ്ഥാന്‍ ദേശിയ ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലുടെയാണ് മോദിയുടെ സന്ദേശത്തിന് നന്ദി അറിയിച്ച് ഇമ്രാന്‍ രംഗത്തെത്തിയത്. പാകിസ്ഥാനിലെ ജനങ്ങള്‍ക്കാണ് മോദി ആശംസകള്‍ നല്‍കിയതെന്നും ഇമ്രാന്‍ പറഞ്ഞു. 
ജനാധിപത്യത്തിന് വേണ്ടി പാകിസ്ഥാനിലെ ജനത ഒരുമിച്ച് നില്‍ക്കണമെന്നും ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പിലാക്കേണ്ടതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മോദിയുടെ സന്ദേശം പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ കഴിയുമെന്നും ഇമ്രാന്‍ ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ പാക് ദേശിയ ദിനത്തിലെ പരിപാടികളില്‍ ഇന്ത്യന്‍ പ്രതിനിധിയെ അയക്കേണ്ടതില്ലെന്നാണ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക