Image

കൊടും ചൂട്‌; സംസ്ഥാനത്ത്‌ പത്ത്‌ ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്‌

Published on 23 March, 2019
കൊടും ചൂട്‌; സംസ്ഥാനത്ത്‌ പത്ത്‌ ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്‌


കേരളത്തില്‍ പത്തു ജില്ലകളില്‍ ചൊവ്വാഴ്‌ച വരെ സൂര്യാഘാത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിരന്ത നിവാരണ അതോറിറ്റി രംഗത്ത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകള്‍ക്കാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. 

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന്‌ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന്‌ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ ദുരിന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക