Image

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത്

Published on 23 March, 2019
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റേത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച്‌ അറിയിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ആദ്യം മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുല്ലപ്പള്ളിയും ഫോണില്‍ സംസാരിച്ചു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

രാഹുലിന് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം രാഹുല്‍ ഇന്ന് വൈകീട്ടാണ് ദല്‍ഹിയില്‍ തിരിച്ചെത്തുന്നത്. ഇതിന് ശേഷം രാഹുല്‍ വാര്‍ത്തസമ്മേളനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക