Image

കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

Published on 23 March, 2019
കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ച്‌ കെഎസ്‌ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് . ഈ മാസം 27 മുതലാണ് സമരം നടത്തുക.

മാര്‍ച്ച്‌ 18 മുതല്‍ ലീവ് വേക്കന്‍സിയില്‍ എംപാനലുകാരെ നിയമിച്ചിരുന്നു. ഇന്നലെ മുതല്‍ എംപാനലുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണ്ടെന്ന് മാനേജ്മെന്റ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ഇവര്‍ സമരത്തിലേക്ക് കടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക