Image

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

Published on 23 March, 2019
പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി
 പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തിന്‌ പ്രതികൂലമായി ആര്‍.എസ്‌.എസ്‌ നേതൃത്വം നിലപാട്‌ സ്വീകരിച്ചിരുന്നു. ഇതാണ്‌ സുരേന്ദ്രന്‌ അനുകൂലമായി മാറിയത്‌.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയ്‌ക്കായി നേതാക്കളുടെ പിടിവലി പരസ്യമായിരുന്നു. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അനുകൂലികള്‍ പരസ്യമായി ക്യാമ്പയിന്‍ നടത്തിയിരുന്നു. പ്രവര്‍ത്തകരുടെ ഇത്തരം വികാരങ്ങളും എതിര്‍പ്പുകളുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു.

കേന്ദ്ര തിരഞ്ഞടുപ്പ്‌ സമിതി യോഗത്തില്‍ ഓരോ മണ്ഡലത്തിന്റെയും വിജയസാധ്യത കേന്ദ്ര നേതൃത്വം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.

പത്തനംതിട്ടയില്‍ യുഡിഎഫിനായി ആന്റോ ആന്റണിയും എല്‍ഡിഎഫിനായി വീണാ ജോര്‍ജുമാണ്‌ മത്സരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക