Image

ജെ.കെ.എല്‍.എഫിനെ നിരോധിച്ചതിനെതിരെ മെഹ്‌ബൂബ മുഫ്‌തിയും ഒമര്‍ അബ്‌ദുള്ളയും

Published on 23 March, 2019
  ജെ.കെ.എല്‍.എഫിനെ നിരോധിച്ചതിനെതിരെ മെഹ്‌ബൂബ മുഫ്‌തിയും ഒമര്‍ അബ്‌ദുള്ളയും


ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ മുസ്‌ലിം രാഷ്ട്രീയ സംഘടനയായ ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിനെതിരെ ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹ്‌ബൂബ മുഫ്‌ത്തിയും നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഒമര്‍ അബ്‌ദുള്ളയും.

സംഘടനാ നേതാവായ യാസിന്‍ മാലിക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ അക്രമപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചതാണെന്ന്‌ മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ കേന്ദ്രം ഈ തീരുമാനം എടുത്തതെന്നും ഒമര്‍ അബ്‌ദുള്ള പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക