Image

വ്യാജരേഖാ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്താന്‍: പരാതിക്കാരനായ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് അതിരൂപത ഫാമിലി കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്മാര്‍

Published on 23 March, 2019
വ്യാജരേഖാ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്താന്‍: പരാതിക്കാരനായ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് അതിരൂപത ഫാമിലി കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്മാര്‍

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസ് സഭയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്താനാനൈന്ന് എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈസ് ചെയര്‍മാന്മാരുടെ യോഗം.  കലൂര്‍ റിന്യൂവെല്‍ സെന്റില്‍ വെച്ച് നടന്ന യോഗത്തിലാണ് സഭയ്ക്കുള്ളില്‍ ഗൂഢലക്ഷ്യത്തോടെ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. സഭയിലെ ഒരു വിഭാഗത്തിനുവേണ്ടി ഉന്നത അധികാരികളുടെ അറിവോടെയാണ് ബിഷപ്പിനെതിരെയും വൈദികനെതിരെയും പൊതുവേദികളില്‍ അപവാദ പ്രചരണങ്ങള്‍ നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേസിലെ പരാതിക്കാരനായ ഫാ.ജോബി മാപ്രക്കാവിലിനെതിരെ സിനഡ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു


കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചതില്‍ ഫാ.പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും ബിഷപ്പ് ബിഷപ്പ് മനത്തോട്ടത്തിനെ രണ്ടാം പ്രതിയാക്കിയും കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക നീക്കമുണ്ടായത്. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബാങ്കിടപാട് എന്ന പേരില്‍ തനിക്ക് ലഭിച്ച ചില രേഖകള്‍ ഫാ.പോള്‍ തേലക്കാട് ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനു കൈമാറുകയായിരുന്നു. ബിഷപ്പ് മനത്തോട്ടം രേഖകള്‍ സിനഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ താന്‍ ബാങ്കിടപാടുകള്‍ നടത്തിയിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് സഭാ നേതൃത്വം പരാതി നല്‍കുന്നത്. പിന്നാലെയാണ് ഇരുവരെയും പ്രതി ചേര്‍ത്ത് കേസെടുത്തത്. അതിരൂപത ഭൂമിയിടപാട് വിവാദമായതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി വത്തിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക