Image

കനയ്യ കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബെഗുസരായില്‍ നിന്ന് മത്സരിക്കും

Published on 23 March, 2019
കനയ്യ കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബെഗുസരായില്‍ നിന്ന് മത്സരിക്കും

പാറ്റ്‌ന: ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ബീഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിക്കും. സി.പി.ഐ സ്ഥാനാര്‍ത്ഥിയായാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്. ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാണ് സി.പി.ഐ. എന്നാല്‍ ഒരു സീറ്റ് മാത്രമാണ് മഹാഖ്യം സി.പി.ഐയ്ക്ക് നല്‍കിയത്. ഇതേതുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ തീരുമാനിച്ചത്.

കനയ്യ കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിംഗ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന് നാളെ നടക്കുന്ന എക്‌സി്യൂട്ടീവ് കമ്മറ്റിയില്‍ തീരുമാനിക്കുമെന്ന് സത്യനാരായണ്‍ സിംഗ് വ്യക്തമാക്കി. കനയ്യ മത്സരിക്കുമെന്ന കാര്യം തീരുമാനമായിക്കഴിഞ്ഞുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ബെഗുസരായി. ഇവിടെ കനയ്യ കൂടി മത്സരരംഗത്ത് വന്നതോടെ ബെഗുസരായില്‍ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗിരിരാജ് സിംഗാണ് ഇവിടെ മത്സരിക്കുന്ന മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസനാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കനയ്യയും തന്‍വീറും ബെഗുസരായില്‍ നിന്ന് തന്നെ ഉള്ളവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക