Image

രാഹുലിന് പിന്നാലെ മോദിയും ദക്ഷിണേന്ത്യയിലേക്ക്

കല Published on 24 March, 2019
രാഹുലിന് പിന്നാലെ മോദിയും ദക്ഷിണേന്ത്യയിലേക്ക്

യു.പിയിലെ വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ മോദി ആലോചിക്കുന്നു. കര്‍ണാടകയിലെ ബംഗളരു സൗത്ത് ആണ് മോദിക്കായി ബിജെപി മാറ്റിവെക്കുക. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23ലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എന്നാല്‍ ബംഗളരു സൗത്തില്‍ ഇതുവരെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്ത്കുമാറിന്‍റെ മണ്ഡലമാണ് ബംഗളുരു സൗത്ത്.
കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് തെന്നിന്ത്യയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന വിലയിരുത്തല്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മോദിയെയും തെന്നിന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചത്. മോദി എത്തുന്നതോടെ ബംഗളുരു സൗത്ത് താരമണ്ഡലമാകുമെന്ന് ഏതാണ്ട് ഉറപ്പായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക