Image

പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

കല Published on 24 March, 2019
പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവം; സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് രണ്ട് ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതംമാറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇടപെടല്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റിയത്. ഇത് സംബന്ധിച്ച് സുഷമ സ്വരാജ് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് റിപ്പോര്‍ട്ട് തേടി. മധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. 
ഹോളി ആഘോഷിക്കുന്നതിനിടെയാണ് 15ഉം 13ഉം വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇവരെ മതംമാറ്റത്തിന് വിധേയരാക്കുകയായിരുന്നു. സ്ഥലത്തെ ഹിന്ദുമത വിശ്വാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവം വിവാദമായതോടെ പെണ്‍കുട്ടികളെ എങ്ങനെയും കണ്ടെത്താന്‍ ്ഇമ്രാന്‍ ഖാന്‍ പഞ്ചാബ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക