Image

എംഎല്‍എമാരുടെ പ്രവര്‍ത്തനം; കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍

Published on 24 March, 2019
എംഎല്‍എമാരുടെ പ്രവര്‍ത്തനം; കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍


എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍. ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 60,000 പേരെ പങ്കെടുപ്പിച്ച്‌ നടത്തിയ സര്‍വെയിലാണ്‌ തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനത്തില്‍ കേരളം ഏറ്റവും കൂടുതല്‍ തൃപ്‌തി രേഖപ്പെടുത്തിയത്‌.
ജനുവരി 1 മുതല്‍ മാര്‍ച്ച്‌ 18വരെയാണ്‌ സര്‍വെ നടത്തിയത്‌. കേരളത്തിലെ സര്‍വെയില്‍ പങ്കെടുത്ത 58.1 ശതമാനം പേരും തങ്ങളുടെ എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളിലും പ്രകടനത്തിലും തങ്ങള്‍ തൃപ്‌തരാണെന്ന്‌ മറുപടി നല്‍കി.

ഗോവ, തെലങ്കാന എന്നിവരാണ്‌ കേരളത്തിന്‌ പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക