Image

എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

Published on 24 March, 2019
എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷന്‍ പൊതുതെരഞ്ഞെടുപ്പില്‍ എക്സിറ്റ് ഫലങ്ങള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്ത് വിടാന്‍ പറ്റൂ എന്ന് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ ഒടുവിലത്തെ ഘട്ടം അവസാനിക്കുന്നത് മെയ് 19നാണ്. രാജ്യത്തെ ടി.വി, റേഡിയോ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, വെബ്സൈറ്റ്-സോഷ്യല്‍ മീഡിയകള്‍ എന്നിവക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശേം പുറപ്പെടുവിച്ചിരിക്കുന്നത്.

അവസാനഘട്ട തെരഞ്ഞെടുപ്പ് തീര്‍ന്ന് 48 മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ ബാധക്കുന്ന ഉള്ളടക്കത്തോട് കൂടിയ യാതൊരു പരിപാടിയും പുറത്ത് വിടരുതെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.പൊതുതെരഞ്ഞെടുപ്പിന് പുറമെ, ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം അസംബ്ലി തെരഞ്ഞെടുപ്പുകളിലും ചട്ടം ബാധകമായിരിക്കും.

കമ്മീഷന്റെ വിധിക്ക് വിരുദ്ധമായി എക്സിറ്റ് ഫലങ്ങള്‍ പുറത്ത് വിടുകയോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ എന്‍ബിഎസ്‌എയില്‍ (ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി) റിപ്പോര്‍ട്ട് ചെയ്യുകയും, നടപടി എടുക്കുന്നതുമായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ഏപ്രില്‍ 11ന് ആരംഭിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മെയ് 19 വരെ നീണ്ടുനില്‍ക്കുന്നതാണ്. മെയ് 23നാണ് വോട്ടെണ്ണല്‍.ഇതാദ്യമായാണ് വെബ്സൈറ്റുകളേയും സമൂഹമാധ്യമങ്ങളേയും ഉള്‍പ്പെടുത്തി കമ്മീഷന്‍ ചട്ടം കൊണ്ടുവരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക