Image

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളുടേയും പ്രചാരണം ശക്തം

Published on 24 March, 2019
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളുടേയും പ്രചാരണം ശക്തം

തിരുവനന്തപുരം : വാശിയേറിയ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി അക്കൗണ്ട് തുറക്കുന്നതിനായി കുമ്മനം രാജശേറനും, മണ്ഡലം തിരിച്ചുപിടിക്കാനായി സി.ദിവാകരനും മൂന്നാം വിജയത്തിനായി ശശി തരൂരും കളത്തിലിറങ്ങിയതോടെ പ്രചാരണരംഗം ആവേശത്തിലാണ്.

കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്പ്പിച്ച്‌ കുമ്മനം രാജശേഖരനെ ബിജെപി തിരുവനന്തപുരത്തെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ രണ്ടാമത് എത്തിയത് ഇത്തവണ വിജയമാക്കുമെന്ന് കുമ്മനം പറയുന്നു

യുഡിഎഫില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് സി.ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തിലിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ മുന്നേറി എന്നതിലൂടെ മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് മേല്‍കൈ നേടാനും സാധിച്ചു. മണ്ഡലത്തിലെ മാറ്റത്തിനായി ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമുണ്ടാകുമെന്ന് സി.ദിവാകരന്‍ പറഞ്ഞു

കഴിഞ്ഞ 2 തവണത്തെ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് ശശി തരൂരിനെ മൂന്നാമംഗത്തിന് കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് തെരഞ്ഞെടുപ്പിലെ മേല്‍കൈ നഷ്ടപ്പെടുത്തിയതായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ശശിതരൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക