Image

വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിഡിജെഎസ്

Published on 24 March, 2019
വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിഡിജെഎസ്

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന ബിജെപി നിലപാടിനെതിരെ ബിഡിജെഎസ് വയനാട് ജില്ലാ കമ്മിറ്റി. വയനാട് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍ കെ ഷാജി അറിയിച്ചു.

മുന്‍ ധാരണയ്ക്ക് വിരുദ്ധമായാണ് വയനാട് സീറ്റ് വേണമെന്ന് ബിജെപി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയത് മുന്നണി മര്യാദയ്ക്ക് എതിരാണെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ ഇനി സീറ്റ് വിട്ടുനല്‍കാനാവില്ലെന്നും ബിഡിജെഎസ് പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. മുന്നണിയില്‍ ആലോചിക്കാതെ വയനാട് സീറ്റ് ഏറ്റെടുത്തേക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയാണ് ബിഡിജെഎസിനെ പ്രകേപിപ്പിച്ചത്.

നിലവില്‍ 14 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. വയനാടും തൃശൂരും ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ ബിഡ!ിജെഎസിനും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ നിലവിലെ സീറ്റ് വിഭജനത്തില്‍ കാര്യമായ മാറ്റം വരുത്തിയേക്കുമെന്ന സൂചനയാണ് ബിജെപി സംസ്ഥന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക