Image

ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിയ സംഭവം: സുഷമ സ്വരാജ്‌ വിശദീകരണം തേടി

Published on 24 March, 2019
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിയ സംഭവം: സുഷമ സ്വരാജ്‌ വിശദീകരണം തേടി


ന്യൂഡല്‍ഹി: ഹോളി ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിലെ സിന്ധ്‌ പ്രവിശ്യയില്‍ നിന്ന്‌ പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ വിശദീകരണം തേടി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ തേടിയത്‌. മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്‌ സുഷമ സ്വരാജ്‌ ട്വീറ്റ്‌ ചെയ്‌തു.

സിന്ധ്‌ പ്രവിശ്യയിലെ ഘോട്‌കി ജില്ലയിലുള്ള ധാര്‍കിയിലാണ്‌ സംഭവം. റീന (15)?,? രവീണ (13)? പെണ്‍കുട്ടികളെയാണ്‌ ഹോളി ആഘോഷത്തിനിടെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെ പ്രദേശത്തെ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക