Image

ജഗന്‍മോഹന്‍ റെഡ്ഡി തുളസി തോട്ടത്തിലെ കഞ്ചാവ്‌ചെടിയാണെന്ന് ചന്ദ്രബാബു നായിഡു

Published on 24 March, 2019
ജഗന്‍മോഹന്‍ റെഡ്ഡി തുളസി തോട്ടത്തിലെ കഞ്ചാവ്‌ചെടിയാണെന്ന് ചന്ദ്രബാബു നായിഡു


കടപ്പ(ആന്ധ്ര പ്രദേശ്): ലോക്‌സഭാ തിരഞ്ഞെടുപ്പും നിയസഭ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്ര പ്രദേശില്‍ പ്രചാരണങ്ങള്‍ക്കൊപ്പം തന്നെ നേതാക്കന്മാര്‍ തമ്മിലുള്ള വാക്‌പോരും സജീവമാണ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ കഞ്ചാവ് ചെടിയെന്ന് വിശേഷിപ്പിച്ച് അത്തരത്തിലൊരു വാക്‌പോരിന് തുടക്കം കുറിച്ചിരിക്കയാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.  

ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മനാടായ കടപ്പ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ് ചന്ദ്രബാബു നായിഡു ജഗനെ കടന്നാക്രമിച്ചത്. തുളസിചെടികള്‍ പോലെ പരിപാവനരായ നിരവധി പേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് കടപ്പയെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തിനിടെ നായിഡു ജഗനെ കടന്നാക്രമിച്ചത്. 

തുളസിചെടികള്‍ പോലെ പരിപാവനരായ നിരവധി പേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് കടപ്പയെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തിനിടെ വ്യക്തമാക്കി. 'ഈ തുളസി തോട്ടത്തില്‍ കഞ്ചാവ് ചെടിയും വളരുന്നുണ്ട്. അതാണ് ജഗന്‍മോഹന്‍ റെഡ്ഡി'  ചന്ദ്രബാബു നായിഡു പറഞ്ഞു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മനാടായ കടപ്പ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെയാണ് ചന്ദ്രബാബു നായിഡു ജഗനെ കടന്നാക്രമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക