Image

കുരങ്ങുപനി: വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ചു, ആറു പേര്‍ ചികിത്സയില്‍, ജാഗ്രതാനിര്‍ദേശം

Published on 24 March, 2019
കുരങ്ങുപനി: വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ചു, ആറു പേര്‍ ചികിത്സയില്‍, ജാഗ്രതാനിര്‍ദേശം

കല്‍പ്പറ്റ: കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂര്‍ കോളനിയില്‍ സുന്ദരന്‍(27) ആണ് മരിച്ചത്. വയനാട്ടില്‍ നിലവില്‍ ആറുപേര്‍ കുരങ്ങുപനിക്കു ചികിത്സയിലാണ്. മരണപ്പെട്ട സുന്ദരന്‍ 10 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വയനാട് ജില്ലയില്‍ പനി സ്ഥിരീകരിച്ചവര്‍ എല്ലാവരും തിരുനെല്ലി മേഖലയില്‍ നിന്നുള്ളവരാണ്. വയനാട് അതിര്‍ത്തിയായ കര്‍ണാടക ബൈരക്കുപ്പയില്‍ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പനി ബാധിച്ച് ഒരാള്‍ മരിക്കുകയും, ആറു പേര്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന  സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസ് ചെറിയ ജീവികളില്‍ നിന്ന് ചെള്ളുകള്‍ വഴിയാണ് മനുഷ്യനിലെത്തുന്നത്. കുരുങ്ങുകളിലാണ് പരക്കെ ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലുടെ മനുഷ്യരിലേക്ക് പകരാം. ശക്തമായ പനി, തലകറക്കം, ഛര്‍ദി,ക്ഷീണം, ചൊറിഞ്ഞുതടിക്കല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക