Image

വയനാട്ടില്‍ തീരുമാനം നീട്ടരുതെന്ന്‌ ഹൈക്കമാന്‍ഡിനോട്‌ ചെന്നിത്തല; രാഹുല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന്‌ പി സി ചാക്കോ

Published on 24 March, 2019
വയനാട്ടില്‍ തീരുമാനം നീട്ടരുതെന്ന്‌ ഹൈക്കമാന്‍ഡിനോട്‌ ചെന്നിത്തല; രാഹുല്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന്‌ പി സി ചാക്കോ

തിരുവനന്തപുരം: വയനാട്‌ സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഒഴിയാതെ കോണ്‍ഗ്രസ്‌ നേതൃത്വം.

രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ഇന്നലെ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും തീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്‌ എന്ന്‌ പറഞ്ഞതോടെ നേതൃത്വത്തിന്റെ ഇടയില്‍ തന്നെയുള്ള ആശയക്കുഴപ്പമാണ്‌ പുറത്താകുന്നത്‌.

രാഹുല്‍ ഗാന്ധിയോട്‌ മത്സരിക്കണമെന്നുള്ള ആവശ്യം സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന്‌ രമേശ്‌ ചെന്നിത്തല ഇന്ന്‌ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സീറ്റിന്റെ കാര്യത്തില്‍ തീരുമാനം നീളരുതെന്ന്‌ ചെന്നിത്തല ഹൈകമന്റിനോട്‌ ആവശ്യപെട്ടിട്ടുണ്ട്‌.
നാളത്തെ തെരഞ്ഞെടുപ്പ്‌ സമിതിയില്‍ തീരുമാനമെടുക്കണമെന്ന്‌ ആവശ്യം.

വയനാട്‌ സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത്‌ രാഹുല്‍ ഗാന്ധിയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

അതെ സമയം രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്‌തുതയില്ലെന്ന്‌ പി സി ചാക്കോ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ച ശരിയായ രീതിയിലല്ല നടന്നത്‌. ഗ്രൂപ്പ്‌ വീതംവെപ്പായിരുന്നു ചര്‍ച്ചയെന്നും പി സി ചാക്കോ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക