Image

പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒരുമ റിവര്‍‌സ്റ്റോണ്‍

Published on 24 March, 2019
പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒരുമ റിവര്‍‌സ്റ്റോണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയായ 'ഒരുമ റിവര്‍‌സ്റ്റോണ്‍' 2019 പത്താം വാര്‍ഷികമായി ആഘോഷിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് റിവര്‍‌സ്റ്റോണ്‍ നിവാസികളായ രണ്ട് വ്യക്തികളുടെ ഉത്സാഹത്താല്‍ സ്ഥാപിതമായ ഒരുമ ഇന്ന് ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയായി അറിയപ്പെടുന്നു.

ഇവിടുത്തെ ജനങ്ങളെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ, വിഷമങ്ങളില്‍ ഒരുമ വളരെ സജീവമായി ഇടപെട്ടുവരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രശ്‌നം സ്കൂള്‍ Rezoming ആണ്. റിവര്‍‌സ്റ്റോണ്‍ നിവാസികളെ ബാധിക്കുന്ന സ്കൂള്‍ Rezoming  ന് എതിരേ ഒരുമ നിരന്തരം ശബ്ദമുയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷവും ഈവര്‍ഷവും പല പ്രതിക്ഷേധ പരിപാടികള്‍ക്കും ഒരുമ നേതൃത്വം കൊടുത്തു.

കേവലം ഓണം, ക്രിസ്തുമസ് ആഘോഷങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മറ്റു പല ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും അതു പരിഹരിക്കാനും ഒരുമയ്ക്ക് സാധിച്ചു.

മുന്‍ വര്‍ങ്ങഷളിലെപ്പോലെ തന്നെ ഒരുമയുടെ ആദ്യ ഇവന്റായ ഒരുമ പിക്‌നിക്ക് 2019 മാര്‍ച്ച് രണ്ടിന് ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സെന്ററില്‍ വച്ചു നടന്നു. ഇത് പ്രാതിനിധ്യംകൊണ്ടും, ചിട്ടയായ പരിപാടികള്‍കൊണ്ടും വന്‍ വിജയമായി മാറി. ഒരുമയുടെ അടുത്ത പരിപാടിയായ 'ഓണം -2019' -ന്റെ നടത്തിപ്പിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഒരുമ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞവര്‍ഷം കേരളത്തെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ കെടുതി അനുഭവിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സംഭാവന നല്‍കാന്‍ സാധിച്ചത് ഒരുമയുടെ ഒരു വലിയ നേട്ടമാണ്.

ഒരുമയുടെ 2019 -ലേക്കുള്ള പുതിയ ഭരണസമിതി മികച്ച സംഘാടകനായ ജോബി വി. ജോസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. ജോബിയെ കൂടാതെ 12 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ ഭരണസമിതി. താഴെപ്പറയുന്നവരാണ് പുതിയ ഭരണസമിതിയില്‍ ഉള്ളത്.

പ്രസിഡന്റ്- ജോബി വലിയവീട്ടില്‍
വൈസ് പ്രസിഡന്റ്- മെര്‍ലിന്‍ സാജന്‍
സെക്രട്ടറി- വിനോയ് കുര്യന്‍
ട്രഷറര്‍- രെജു സെബാസ്റ്റ്യന്‍.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അജിത ജോസ് കണ്ടാരപ്പള്ളില്‍, ഏബ്രഹാം കുര്യന്‍, ടെറിഷ് തോമസ്, ജിജി പോള്‍, ഹെന്റി മുണ്ടാടന്‍, ഫോണിക്‌സ് ഫിലിപ്പ്, പ്രതീഷ് കുര്യാക്കോസ്, അഡ്വ. റോയ് പുള്ളോളില്‍, എല്‍ദോസ് ജോസ്, ബിജു ആന്റണി, ജോണ്‍ ഉമ്മന്‍ (പ്രസാദ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക