Image

കേരളം ചുട്ടുപൊള്ളുന്നു. കൊടുംവരളച്ചയിലേക്കെന്ന് വിദഗ്ധര്‍

കല Published on 25 March, 2019
കേരളം ചുട്ടുപൊള്ളുന്നു. കൊടുംവരളച്ചയിലേക്കെന്ന് വിദഗ്ധര്‍

ചുട്ടുപൊള്ളുകയാണ് കേരളം ഇപ്പോള്‍. കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. പത്ത് ദിവസത്തിനിടെ 111 പേര്‍ക്ക് സൂര്യതാപമേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. 
കേരളം ഭീകരമായ പ്രളയത്തെ നേരിട്ടതിന് ശേഷം കടുത്ത വേനല്‍ എത്തിയത് കൊടും വരള്‍ച്ചയ്ക്ക് മുന്നോടിയാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ മിക്കയിടങ്ങളിലും കിണറുകള്‍ വറ്റുന്ന പ്രതിസന്ധി നേരിടുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളാകുമ്പോള്‍ ഇത് കൂടുതലാകുമെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക