Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചെമ്പട മേള അരങ്ങേറ്റം.

രവികുമാര്‍ Published on 25 March, 2019
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ ചെമ്പട മേള  അരങ്ങേറ്റം.
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ 2015 ല്‍ നടന്ന പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്ക്  പല്ലാവൂര്‍  ത്രയങ്ങളുടെ പിന്‍തലമുറക്കാരായ പല്ലാവൂര്‍ ശ്രീധര മാരാരും, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാരും എത്തിച്ചേര്‍ന്നിരുന്നു. അവര്‍ ആരംഭം കുറിച്ച  ചെണ്ട മേള വിദ്യാലയം,  ക്ഷേത്രത്തിലെ  വാദ്യകാര്യങ്ങള്‍ നടത്തിവരുന്ന രജിത് മാരാര്‍ തുടര്‍ന്നു പോരുന്നു. ചെണ്ട വിദ്യാലയത്തില്‍ പഠനം  തുടരുന്ന 14 കുട്ടികള്‍,  ഏപ്രില്‍ 7 ന്  ഡാലസ്സ് ശ്രീ  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. കേരളത്തിലെ ക്ഷേത്രകലകളില്‍ പ്രമുഖ സ്ഥാനമുള്ള ചെണ്ടമേളം,  അമേരിക്കയിലെ ഡാലസ്സില്‍  വളരുന്ന പുതിയ തലമുറ സ്വായത്തമാക്കുന്നതിന്  കാരണമായി തീര്‍ന്നത്,  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രമാണെന്ന്  അരങ്ങേറ്റം കുറിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അഭിപ്രായപെട്ടു. കേരളത്തിലെ  തനതായ ക്ഷേത്രകലകളും, ആചാരങ്ങളും   വരുംതലമുറക്ക്  പരിചയപെടുത്തുന്നതിന്റെ ഭാഗമായി, കഥകളി പഠന ശിബിരവും,  പൂര സമാനമായ, ആനപ്പുറത്തെഴുന്നള്ളത്തും. ചെണ്ടമേളവും  എല്ലാം ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം നടത്തി വരുന്നു.  ജൂണ്‍ 4 ന് നടക്കാനിരിക്കുന്ന പ്രതിഷ്ടാദിന വാര്‍ഷിക പ്രദക്ഷിണ ഘോഷയാത്രയില്‍,  പല്ലാവൂര്‍ സഹോദരന്‍ മാരോടൊപ്പം, ഇപ്പോള്‍ അരങ്ങേറ്റം നടത്തുന്നവരും ചെണ്ടമേളത്തില്‍ പങ്കെടുക്കുമെന്ന്  കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അറിയിച്ചു.

ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ ചെമ്പട മേള  അരങ്ങേറ്റം.ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ ചെമ്പട മേള  അരങ്ങേറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക