Image

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്‌ സാന്നിധ്യം

Published on 25 March, 2019
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്‌ സാന്നിധ്യം


വയനാട്‌ തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ്‌ സാനിധ്യം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലുപേരടങ്ങിയ മാവോയിസ്റ്റ്‌ സംഘം മക്കിമലയിലെ കടയിലെത്തിയത്‌. 

ഇവര്‍ ഇവിടെ നിന്ന്‌ സാധനങ്ങള്‍ വാങ്ങിമടങ്ങിയെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കടയിലെത്തിയ മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. മക്കിമലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്‌ വ്യക്തമാക്കി.

ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ ലക്കിടിയില്‍ പോലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ്‌ സി.പി. ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ്‌ ഇവര്‍ വിതരണംചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക