Image

വമ്പന്‍ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ മാസ് എന്‍ട്രി; വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മിണ്ടിയില്ല

കല Published on 25 March, 2019
വമ്പന്‍ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ മാസ് എന്‍ട്രി; വയനാട്ടിലെ സ്ഥാനാര്‍ഥിത്വം മിണ്ടിയില്ല


രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം പേര്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ വീതം നല്‍കുന്ന പദ്ധതിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട ഓരോ കുടുംബത്തിനും ഈ തുക അക്കൗണ്ടില്‍ നല്‍കുന്നത് ഉറപ്പാക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയിലൂടെ അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗുണഫലം കിട്ടും. ലോകത്ത് തന്നെ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. 
അഞ്ച് മാസക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഇത്തരമൊരു പദ്ധതി രൂപപ്പെടത്തിയതെന്നും രാഹുല്‍ പറഞ്ഞു. 
ഇനി മുതല്‍ പണക്കാരന്‍റെ ഇന്ത്യയും പാവപ്പെട്ടവന്‍റെ ഇന്ത്യയും ഉണ്ടാവില്ല എന്നും രാഹൂല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് രാഹുല്‍ സംസാരിച്ചതേയില്ല. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തക സമതിയില്‍ ചര്‍ച്ചയായില്ല എന്നാണ് അറിയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക