Image

വേണമെങ്കില്‍ അന്ന് എംപി ആകാമായിരുന്നു.. വിവാദങ്ങളില്‍ മറുപടിയുമായി ശ്രീധരന്‍ പിള്ള

Published on 25 March, 2019
വേണമെങ്കില്‍ അന്ന് എംപി ആകാമായിരുന്നു.. വിവാദങ്ങളില്‍ മറുപടിയുമായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ തന്നെയാകും മത്സരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കൂടി പത്തനംതിട്ടയ്ക്കായി ആവശ്യം ഉന്നയിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന തരത്തിലും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം ദേശീയ അധ്യക്ഷന്‍ അമിത് ഷാ പത്തനംതിട്ടയില്‍ വന്നപ്പോള്‍ തന്നെ താന്‍ വ്യക്തമാക്കിയതാണ്. കെ സുരേന്ദ്രന് വേണ്ടി തൃശ്ശൂരായിരുന്നു ഉറപ്പിച്ചിരുന്നത്. അദ്ദേഹം അവിടെ ചെറിയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുത്തതോടെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ പരിഗണിക്കുകയായിരുന്നു.മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും തന്നെ മത്സരിക്കണമെന്ന് തന്നെയായിരുന്നു തന്‍റെ നിലപാടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സീറ്റ് വേണ്ടി ശ്രീധരന്‍ പിള്ള ഓടിനടക്കുകയായിരുന്നുവെന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ വേദനിപ്പിച്ചെന്നും പിള്ള വ്യക്തമാക്കി. തന്നെ രാജ്യസഭാ എംപിയാക്കാന്‍ പാര്‍ട്ടി ഓഫര്‍ വെച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം താന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നുവെന്നും പിള്ള പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക