Image

സ്ഥാനാര്‍ത്ഥികളെ അപമാനിച്ചു:ഷാഹിദ കമാലിനെതിരെ പരാതി

Published on 25 March, 2019
സ്ഥാനാര്‍ത്ഥികളെ അപമാനിച്ചു:ഷാഹിദ കമാലിനെതിരെ പരാതി

കോഴിക്കോട്: സ്ഥാനാര്‍ത്ഥികളെ അവഹേളിച്ചുവെന്ന് കാണിച്ച്‌ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലിന്റേതാണ് പരാതി. ഷാഹിദയ്‌ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ഷാഹിദ തന്റെ ഫേ്‌സ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും ഷാഹിദ കമാല്‍ ഇത് ലംഘിച്ചുവെന്നും പരാതിയില്‍ പറുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക