Image

ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു? സത്യം പുറത്ത്, വെളിപ്പെടുത്തലുമായി ബച്ചന്‍ കുടുംബം

Published on 25 March, 2019
ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു? സത്യം പുറത്ത്, വെളിപ്പെടുത്തലുമായി ബച്ചന്‍ കുടുംബം

സിനിമാ തരങ്ങളുടെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റി അറിയാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. ഇത് അറിയാന്‍ വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണ്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം ഐശ്വര്യ റായി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇത് പാപ്പാരാസികളുടെ ഇടയില്‍ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യ അമ്മയാകുന്നു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്.


പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഐശ്വര്യ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നില്ലെന്നുമാണ് പുറത്തു വരുന്ന വരുന്ന റിപ്പോര്‍ട്ട്. ഐശ്വര്യയോടും ബച്ചന്‍ കുടുംബത്തിനോടും അടുത്തു നില്‍ക്കുന്ന വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് മോശമായ ഒരു ആംഗിളില്‍ നിന്നെടുത്ത ചിത്രമായതു കൊണ്ടാണ് അങ്ങനെ തോന്നിയതെന്നായിരുന്നു ആ ചിത്രത്തെ കുറിച്ച്‌ പറയാനുളളത്. കൂടാതെ മുംബൈയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ ഐശ്വര്യയും അഭിഷേക് ഭച്ചനും മകള്‍ ആരാധ്യയും എത്തിയിരുന്നു. സ്റ്റൈലിഷ് എന്‍ട്രിയായിരുന്നു താരത്തിന്റേത്. ഇതോടെ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.


നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും ഒന്നിച്ച്‌ ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ പോകുകയാണത്രേ. സഞ്ജയ് ലീല ബന്‍സാലിയുടെ ഛിത്രത്തിലാണ് താരങ്ങള്‍ വര്‍ഷങ്ങള്‍ ശേഷം ഒരുമിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതല്‍ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക