Image

മുനമ്‌ബം മനുഷ്യക്കടത്ത്‌: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published on 25 March, 2019
മുനമ്‌ബം മനുഷ്യക്കടത്ത്‌: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മുനമ്‌ബം മനുഷ്യക്കടത്ത്‌ കേസിലെ രണ്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംപ്രതിയും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയുമായ അനില്‍കുമാര്‍, ഡല്‍ഹി സ്വദേശിയും ഏഴാംപ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ ജസ്റ്റിസ്‌ ബി സുധീന്ദ്രകുമാര്‍ തള്ളിയത്‌.

പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുന്നതുമാണെന്നും കോടതി പറഞ്ഞു.

വിദേശത്തേക്ക്‌ കടന്നവരെ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. അതിനാല്‍ത്തന്നെ ഇവരെല്ലാം എന്തിനാണ്‌ വിദേശത്ത്‌ പോയതെന്ന്‌ വ്യക്തമല്ല.

രാജ്യസുരക്ഷ കണക്കിലെടുക്കുമ്‌ബോള്‍ അജ്ഞാത സ്ഥലത്തേക്ക്‌ ആളുകള്‍ പോയതിനെ നിസാരമായി കാണാനാകില്ല. അന്വേഷണം ശൈശവ ഘട്ടത്തിലാണ്‌. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തില്‍ ഇടപെടലുണ്ടാകാനും കാരണമാകുമെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക