Image

രാഹുല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‌ സുര്‍ജേവാല

Published on 25 March, 2019
രാഹുല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്‌ സുര്‍ജേവാല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സിംഗ്‌ സുര്‍ജേവാല. അമേഠി രാഹുലിന്റെ കര്‍മഭൂമിയാണ്‌.

കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന്‌ ക്ഷണമുണ്ടെന്നും സുര്‍ജേവാല പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്‌ മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായാണ്‌ സുര്‍ജേവാല ഇക്കാര്യം പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക