Image

ചൂട് കനക്കുന്നു, വേനലില്‍ സഹജീവികള്‍ക്ക് കരുതല്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല Published on 25 March, 2019
ചൂട് കനക്കുന്നു, വേനലില്‍ സഹജീവികള്‍ക്ക് കരുതല്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ വേനല്‍ചൂട് കനക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ചൂട് അനുഭവപ്പെട്ടുന്ന ജില്ലകളില്‍ ഇന്ന് പാലക്കാടും ഉണ്ടായിരുന്നു. വേനലില്‍ നിന്ന് രക്ഷ നേടാന്‍ ജനം നിരവധി മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മനുഷ്യരെ മാത്രമല്ല മറ്റ് സഹജീവജാലങ്ങളെയും കരുതലോടെ കാണണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 
പക്ഷികളും മൃഗങ്ങളും കനത്ത ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളെ പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ, ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷികള്‍ക്ക് ഗുണം ചെയ്യും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു കുഞ്ഞ് ജീവന്‍ സംരക്ഷിക്കാന്‍ ഇടയാകും. 
കാട്ടിലുള്ള പക്ഷിമൃഗാദികള്‍ക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താത്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതിന് അനുസരിച്ച് വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തില്‍ ആവശ്യമാ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക