Image

മലയാളം വേണ്ടിയിരുന്നില്ലെന്ന് വിലപിച്ച് സംവധായകന്‍ മാധവ് രാംദാസ്

കല Published on 25 March, 2019
മലയാളം വേണ്ടിയിരുന്നില്ലെന്ന് വിലപിച്ച് സംവധായകന്‍ മാധവ് രാംദാസ്

മേല്‍വിലാസം അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ മാധവ് രാംദാസിന്‍റെ പുതിയ ചിത്രമാണ് ഇളയരാജ. കഴിഞ്ഞ ദിവസം ചിത്രം തീയറ്ററിലെത്തിയെങ്കിലും കാര്യമായ പ്രതികരണം ചിത്രത്തിന് ലഭിച്ചില്ല. ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു പരീക്ഷണ ചിത്രം തന്നെയാണ് സംവിധാനം ചെയ്തത്. സംവിധായകന്‍ മുന്‍ ചിത്രങ്ങളെപ്പോലെ കാമ്പുള്ള കഥാപരിസരവും ചിത്രത്തിന് ഉണ്ടായിരുന്നു. ഗിന്നസ് പക്രുവിന്‍റെ വനജന്‍ എന്ന കഥാപാത്രത്തിന്‍റെ അതിജീവനമാണ് ചിത്രത്തിന്‍റെ പ്രമേയം. 
എന്നാല്‍ ചിത്രത്തിന് കാര്യമായ പ്രതികരണം ലഭിക്കാതെ പോയതോടെ ഫേസ്ബുക്കില്‍ നിരാശ പ്രകടമാക്കിയിരിക്കുകയാണ് സംവിധായകന്‍. 
എനിക്ക് വീണ്ടും തെറ്റുപറ്റിയോ, കുറച്ച് കഷ്ടപ്പെട്ടിട്ടായാലും മറ്റേതെങ്കിലും ഭാഷയില്‍ സിനിമ ചെയ്താല്‍ മതിയായിരുന്നു. ഇനിയും കുറച്ച് കഥകള്‍ കൂടി പറയാനുണ്ട്. എന്നായിരുന്നു മാധവ് രാംദാസ് ഫേസ്ബുക്കില്‍ കുറിച്ചത്. 
എന്നാല്‍ ചിത്രത്തിന്‍റെ നാടകീയ അവതരണ ശൈലിയാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാതെ പോയതെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക