Image

തങ്കമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 March, 2019
തങ്കമ്മ ജോര്‍ജിന്റെ  നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക്: ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ മീഡിയ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ബാബു സ്റ്റീഫന്റെ ഭാര്യ മതവും    പുനലൂര്‍  പാലത്തിങ്കല്‍   വീട്ടില്‍ പരേതനായ പി .ഐ ജോര്‍ജിന്റെ ഭാര്യയുമായ തങ്കമ്മ ജോര്‍ജിന്റെ  (89 ) നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി . പരേത  ഇടമണ്‍ പള്ളിയാടിമുറിയില്‍  വീട്ടില്‍ കുടുംബാംഗവുമാണ്.പോസ്റ്റ്മിസ്‌ട്രെസ് ആയി റിട്ടയര്‍ ചെയ്തശേഷം അമേരിക്കയില്‍ മക്കളുടെ കൂടെയും  കേരളത്തിലുമായി  വിശ്രമജിതം ജീവിതം നയിച്ച് വരുകയായിരുന്നു . 

മക്കള്‍: ഗ്രേസി സ്റ്റീഫന്‍, ഐസക്  ജോര്‍ജ് ,ആനി ജോര്‍ജ്,സൂസന്‍ ബാബു, ജോസഫ് ജോര്‍ജ്, മേരി ദേവസ്യ , ഷീല ജേക്കബ്. മരുമക്കള്‍: ഡോ. ബാബു സ്റ്റീഫന്‍, ശോശാമ്മ ഐസക്, ജോര്‍ജ്കുട്ടി ഗീവര്‍ഗീസ്, ബാബു പണ്ടകശാല, സുജ ജോര്‍ജ്, ഡോ. ദേവസ്യ കരിമ്പനാല്‍ , പരേതനായ സോമന്‍ തോമസ്.

പ്രാര്‍ത്ഥനാശുശ്രൂഷകള്‍:  മാര്‍ച്ച് 27, 2019 രാവിലെ  ഒന്‍പത് മണിമുതല്‍  പാലത്തിങ്കല്‍  വീട്, വള്ളകോട്, പുനലൂര്‍.

 സംസ്ക്കാരം: മാര്‍ച്ച് 27, 2019 രാവിലെ  പതിനൊന്ന്  മണിമുതല്‍ സെന്റ്‌ജോസഫ് മലങ്കര കാത്തോലിക് ചര്‍ച്ചില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം.

തങ്കമ്മ ജോര്‍ജിന്റെ   നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി  നായരും സെക്രട്ടറി ടോമി കോക്കാട്ടും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ് എന്നിവര്‍    ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തി.

Join WhatsApp News
Ponmelil Abraham 2019-03-26 08:07:05
Deep condolences and prayers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക