പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനിയാല് മഹനീയമായി അലംകൃതമായ പ്രൗഢ സദസ്സിന് നമസ്ക്കാരം-
ഇത്രനാളും മഹാകരുണയോടെ നടത്തിയ സര്‍വ്വശക്തനായ ദൈവത്തിന് മഹത്വം! ജീവിതത്തിലെ ഓരോ നിമിഷവും ഓരോ സന്തോഷവും സന്താപവും എനിക്ക് വളരെ വിലപ്പെട്ടതാണ്്. ദൈവത്തിന് നന്ദി പറയാത്ത ഒരു നിമിഷവും എന്റെ ജീവിതത്തിലില്ല.
ഭര്‍ത്താവുള്ളപ്പോള്‍ ഒരു സ്ത്രീ രാജ്ഞിയാണ്് വിനയവും, നന്മയും, സ്നേഹവും, സത്യവും നിറഞ്ഞതായിരിക്കട്ടെ നമ്മുടെ ഹൃദയവും ജീവിതവും.
എന്റെ ജീവിതത്തില്‍ എറ്റവും പ്രാധാന്യമര്‍ഹിçന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍, എന്റെ സ്നേഹനിധിയായ പ്രിയതമന്റെ ശതാഭിഷേക ജൂബിലിയില്‍ ഞാന്‍ ഓര്‍ക്കുകയാണ്. എന്നില്‍ തുടിക്കുന്ന ചൈതന്യം, എന്നെ കൈപിടിച്ചുയര്‍ത്തുന്ന ശക്തിസ്രോതസ്, എന്റെ കവനയത്നത്തിന് പ്രേരണയും പ്രചോദനവും ആസ്വാദനവും വിമര്‍ശനവും കൊ് പരിപോഷിപ്പിçന്ന സര്‍ഗ്ഗചൈതന്യം !
എന്റെ പ്രേമസമസ്യയ്ക്ക് മുമ്പില്‍ പുഷ്പാര്ച്ചനയായി,
‘എന്റെ സൂര്യനില്ലെങ്കില്‍ ഈ ചന്ദ്രന് എന്തു പ്രകാശമുള്ളു’ എന്നു സ്മരിച്ചുകൊണ്ട് ഞാന്‍ രചിച്ച ഈ മംഗളാശംസ ആലപിച്ചു സമര്‍പ്പിക്കട്ടെ!
ശതാഭിഷേക മംഗളം
എല്സിയോഹന്നാന് ശങ്കരത്തില്‍
പൂര്വ്വദിഗ്മുഖം താണ്ടി ഭാനുമാന് മന്ദം മന്ദം
പശ്ചിമാംബരംനോക്കി പിച്ചവച്ചടുക്കുമ്പോള്‍
നവ്യമാം ജന്മദിന പൗര്‍ണ്ണമി പ്രഭാപൂരം
ജീവിത് വിഹായസില് സ്യന്ദനം സ്ഫുരിക്കുമ്പോള്‍
ശൈശവപ്രായം മുതല്‍ താവക കൃപാകരം
ക്ലേശമില്ലാതെ നിന്റെ ദാസനെ പാലിച്ചതാല്‍
ഞാനിന്നു നമിക്കുന്നു വിശ്വത്തിന് വിധാതാവേ !
ഞാനിന്ന് വിനീതയായ് സ്തോത്രങ്ങളര്‍പ്പിക്കുന്നു.
എന്‍ മനോ വ്യാപാരത്തിന് ആത്മാവിന് ആദിത്യനേ !
എന്നിലെ ജീവനാളം ജ്വാലയായ് തെളിച്ചോവേ,
എന്നിലെ സ്വപ്നങ്ങളില്‍ ചലനം സൃഷ്ടിച്ചോവേ,
എന്നിലെ ഭാവനയെ കൈപിടിച്ചേറ്റിയോവേ,
വന്ദനം മല്‍ജീവാത്മ ചൈതന്യ പ്രകാണ്ഡമേ
സുമ്പര സംതൃപ്്തമാം ജവിതപ്രഭാവമേ!
ഓര്‍മ്മിക്കാന്‍ നന്മ മാത്രം സ്നേഹത്തിന് പ്രഭാപൂരം
കന്മഷം ചേര്‍ക്കാതെìം വര്‍ഷിച്ച താരാപുഞ്ജം !
അന്പെഴും മല്‍പ്രാണേശന്‍ ശങ്കരപുരിജാതന്
കുമ്പഴയ്ക്കന്നും ഖ്യാതി ചേര്‍ക്കുവോന്‍ ശ്രേഷ്ഠാത്മജന്‍,
ആയിരത്തൊള്ളായിരം മുപ്പത്താറു മാര്‍ച്ചൊന്നില്‍
മത്തായി ഏലിയാമ്മയ്ക്കുണ്ണിയായ് ജാതനായി
മൂന്നര വയസ്സെത്തും മുമ്പേയ്ക്കു തന് മാതാവിന്
ഖിന്നമാം നിര്യാണത്തില്‍ വളര്‍ത്തീ സ്വതാതനും
സോദരര്‍ മൂന്നുപേരും സോദരിയില്ലെങ്കിലും
സശ്രദ്ധം ‘ ‘കുഞ്ഞൂഞ്ഞൂട്ടി’ പേരെഴും ബാലകനെ
ചിട്ടയും ചട്ടങ്ങളും നിഷ്ഠയും യഥാവിധം
തിട്ടമായ് പാലിക്കുന്ന ധീരനാം കര്‍മ്മോന്മുഖന്‍ !
വാശിയോ വൈരാഗ്യമോ ചതിയോ വൈരുദ്ധ്യമോ
ലേശയുമേശിടാത്ത നൈര്‍മ്മല്യ സ്നേഹദൂതന്‍,
മുമ്പൊക്കെയന്ാന്മായ് മുന്‍കോപം കണ്ടെങ്കിലും
അന്പുറ്റ സ്നേഹവായ്പും ശാന്തനും സൗമ്യനും താന്‍
എന്തു തീഷ്ണമാം ബുദ്ധി, എന്തൊê പ്രഭാഷണം
എന്തൊരു കര്മ്മോന്മുഷമായ സാഹസികത്വം !
പ്രാര്‍ത്ഥനാ നല്‍വരത്താല്‍ സൗശിഷ്ട്യ വൈദികനായ്
ക്രാന്തദര്‍ശിയാം ശ്രേഷ്ഠ മനശാസ്ര്ത്രജ്ഞനായും
ഏഴുഡോളറുമായെഴുപതിലൈക്യനാട്ടില്
ഏഴുപള്ളികള്‍ തീര്‍ത്താന്‍ സഭയിന് കൈവിളക്കായ്
ഒട്ടേറെ പഥികര്‍ക്ക് കടത്തുവഞ്ചിയായും
ഒട്ടേറെ സല്ക്കൃതങ്ങള് പതിതര്ക്കായ് നല്‍കിയും
നാല്പ്പത്തൊമ്പതാണ്ടുകള് വൈദികവൈവാഹിക
സല്പ്പഥങ്ങള് താണ്ടി ശതാഭിഷിക്തനായി,
ഞാനഭിമാനിക്കയാണതീവ വിനീതയായ്
ധന്യനാ മീ വമ്പ്യമെ ജീവിതാ നുകര്‍ന്നും
ഖേദത്തില്‍ ഞെരുക്കത്തിലെന്തിലും പതറോത്തോന്
അത്യന്തം സഹിഷ്ണുവാന്‍ ആപത്തില്‍ സഹായിയും,
വാരുറ്റ വെണ്‍താരകം വൈദികര്‍ക്കഭിമാന
മേരുവും സ്നേഹോഷ്മള താതനും സ്നേഹിതന് താന്‍!
ദൈവത്തിന് ദാനമായ് കിട്ടിയ പൗരോഹിത്യം
ദൈവമഹത്വത്തിനായ് നിതാന്തം ശോഭിക്കട്ടെ !
വിശ്വത്തിനെന്നാളുമേ പ്രകാശ പ്രദീപ്തമായ്
വിഖ്യാദി ചേര്‍ത്തു വിളങ്ങൂ വിശുദ്ധനായ് !
ദൈവിക കൃപാവരം സന്തുഷ്ടി സമാധാനം
ജീവിക്കും നാള്‍വരെയും സര്‍വ്വേശാ ചൊരിയുകേ!
ആയിരം പൂര്‍ണ്ണേന്ദുക്കള്‍ ദര്ശിപ്പാന് ജഗന്നാഥന്
ആയുസ്സു തന്നതിനാല്‍ അര്‍പ്പിപ്പേന്‍ സ്്ാതോത്രാഞ്ജലി!
എന്നുള്ളില്‍ ദ്യോതിçന്ന ജ്യോതിസ്സാം സംപൂജ്യനാം
വന്ദ്യനാം യോഹന്നാന് കോറെപ്പിസ്ക്കോപ്പായ്ക്കിന്നു ഞാന്‍
അര്പ്പിക്കുന്നൊരായിരം നവ്യമാം പൂമാല്യങ്ങള്‍
അപ്പാദപീഠത്തിങ്കല്‍ സ്നേഹമന്ത്രങ്ങളോടെ !!
മാര്‍ച്ച് 1, 2019