Image

എന്‍.ബി.എ. കുടുംബ സംഗമവും ഗ്രാജ്വേഷന്‍ ഡേയും സംഘടിപ്പിച്ചു

ജയപ്രകാശ് നായര്‍ Published on 26 March, 2019
എന്‍.ബി.എ. കുടുംബ സംഗമവും ഗ്രാജ്വേഷന്‍ ഡേയും സംഘടിപ്പിച്ചു
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും മാര്‍ച്ച് 23 ശനിയാഴ്ച വൈകിട്ട്  6:30 ന് കൊട്ടിലിയന്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ചു. 

ഹെന്നാ നായര്‍, സന്‍ജിത് മേനോന്‍ എന്നിവരുടെ അമേരിക്കന്‍  ഇന്ത്യന്‍ ദേശീയ ഗാനാലാപത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ സ്വാഗതമാശംസിക്കുകയും എന്‍.ബി.എയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുകയും ഈ വര്‍ഷം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയോടൊപ്പം ചേര്‍ന്ന് എന്‍.ബി.എ. കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കോമളന്‍ പിള്ള സ്ലൈഡ് ഷോയിലൂടെ വിശദീകരിച്ചു. ചരിത്രത്തിലാദ്യമായി കേരളം നേരിട്ട മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം അദ്ദേഹം അംഗങ്ങളോടൊപ്പം പങ്കുവെച്ചു.   

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന് വേണ്ടി ട്രസ്റ്റീ ബോര്‍ഡ് റെക്കോര്‍ഡിംഗ് സെക്രട്ടറി കുന്നപ്പള്ളി രാജഗോപാല്‍ ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷം ഹൈസ്‌കൂള്‍, ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ പാസായ എന്‍.ബി.എ അംഗങ്ങളായ കുട്ടികളെ അനുമോദിക്കുകയും പ്രശംസാ ഫലകവും, ക്യാഷ് അവാര്‍ഡും നല്‍കുകയും ചെയ്തു. മേഘ്‌ന രവീന്ദ്രന്‍, ദിവ്യ നായര്‍, ജയ്‌നാഥ് കുറുപ്പ് എന്നിവര്‍  എസ്.എ.ടി. സ്‌കോര്‍ അനുസരിച്ച് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  രേഷ്മ സതീഷ്, അഞ്ജലി പിള്ള, ഡോ. കൃഷ്ണാ സതീഷ്, ഡോ. സ്മൃതി പ്രേം, സിദ്ധാര്‍ത്ഥ് പ്രേം, പ്രവീണ്‍ നായര്‍, ശ്രേയാ മേനോന്‍ എന്നിവരാണ് മറ്റു ബിരുദധാരികള്‍. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് രാജേശ്വരി രാജഗോപാല്‍, ഗോപിനാഥ് കുന്നത്ത്, രഘുവരന്‍ നായര്‍, സുരേഷ് നായര്‍ എന്നിവരാണ്. 

മുഖ്യാതിഥി രാജീവ് നായര്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. കഠിനപ്രയത്‌നത്തിലൂടെ മാത്രമേ ഏവര്‍ക്കും ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. രാജീവ് നായര്‍,  സിലിക്കോണ്‍ വാലിയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റ്,  കോംക്‌റാഫ്റ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥന്‍, കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഡാറ്റാ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഉപദേശകന്‍ മുതലായ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നു.     
  
സാനിയ നമ്പ്യാര്‍, സജീവ് നമ്പ്യാര്‍, പ്രഭാകരന്‍ നായര്‍, അജിത് നായര്‍, രവീന്ദ്രന്‍ വെള്ളിക്കെട്ടില്‍, രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ അതിമനോഹരമായിരുന്നു. ആര്യ നായര്‍, ഹെന്ന നായര്‍, നന്ദിനി തോപ്പില്‍, മേഘ രവി, മേഘ്‌ന തമ്പി, ദിവ്യ നായര്‍, നിത്യ ലക്ഷ്മി നായര്‍, ഏക്ത ലക്ഷ്മി നായര്‍, ശ്വേത ലക്ഷ്മി നായര്‍ എന്നിവര്‍ വിവിധ നൃത്ത നൃത്യങ്ങള്‍ കാഴ്ച വെച്ചു.     

ആഘോഷങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചത് യൂത്ത് ചെയര്‍ ആയി പ്രവര്‍ത്തിച്ച പ്രദീപ് പിള്ളയാണ്. ഊര്‍മിള നായരും ഡോ. സ്മിതാ പിള്ളയും എം സി മാരായിരുന്നു. കലാമേനോന്‍ നേതൃത്വം കൊടുത്ത മ്യൂസിക്കല്‍ ഗെയിമില്‍ പങ്കെടുത്ത ദമ്പതികള്‍ നല്ല ഒരു മത്സരം തന്നെ കാഴ്ച്ചവെച്ചു. വനജ നായര്‍, രഘുവരന്‍ നായര്‍, പ്രഭാകരന്‍ നായര്‍ എന്നിവരുടെ  നേതൃത്വത്തില്‍ നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ ഡോ. ലതാ പ്രേമചന്ദ്രന്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍, സുരേഷ് നായര്‍ എന്നിവര്‍ വിജയികളായി.  കോമളന്‍ പിള്ള, പ്രദീപ് മേനോന്‍, മുരളീധരന്‍ നായര്‍ എന്നിവരായിരുന്നു റാഫിള്‍ നറുക്കെടുപ്പിന്റെ സ്‌പോണ്‍സര്‍മാര്‍.     

വൈസ് പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിലിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് വിരാമമായി.    

 റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക