Image

തോമസ് കോശിയെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ ആയി വീണ്ടും നിയമിച്ചു

Published on 26 March, 2019
തോമസ് കോശിയെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ ആയി വീണ്ടും നിയമിച്ചു
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സ്റ്റേറ്റ്ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായ തോമസ് കോശിയെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ ആയി കൗണ്ടി എക്‌സിക്യൂട്ടീവ് ജോര്‍ജ് ലാറ്റിമര്‍വീണ്ടും നിയമിച്ചു 2011 മുതല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ ആയി സേവനംഅനുഷ്ഠിച്ചു വരുകയാണ് തോമസ് കോശി.

അതിനു മുന്‍പ് 2004 മുതല്‍ ന്യൂ റോഷല്‍ സിറ്റി ഹ്യൂമന്‍ റൈറ്റ് കമ്മീഷണറായി. 15 വര്‍ഷമായി ഈ സ്ഥാനം തുടരുന്ന മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. പാര്‍ട്ടികള്‍ മാറിയാലും തോമസ് കോശിയെ അവര്‍ തുടര്‍ച്ചയായി നിയമിക്കുന്നതും കക്ഷികള്‍ക്ക് അതീതമായ സ്വീകര്യതയാണു കാണിക്കുന്നത്.

2012ല്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയുടെ ഫെയര്‍ ഹൗസിംഗ് ബോര്‍ഡില്‍ ഹോണറി മെംബര്‍ ആയി നിയമിച്ചു. പുതിയ അഡ്മിനിസ്‌ട്രേഷന്‍ വന്നതിന് ശേഷവും ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ ആയി വീണ്ടും നിയമിക്കുകയായിരുന്നു. ന്യു റോഷല്‍ സിറ്റിയിലെന്ന പോലെ കൗണ്ടിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്നാലും ഡമോക്രാറ്റിക് പാര്‍ട്ടി വന്നാലുംഗവണ്‍മെന്റില്‍ ഒരുപോലെ സ്ഥാനം ലഭിച്ച തോമാസ് കോശി എല്ലാവര്‍ക്കും സുസമ്മതന്‍.

പലതവണഇലക്ഷനു മത്സരിക്കാന്‍ അവസരമുണ്ടായിട്ടുംബിസിനസ്സ് കാര്യങ്ങളില്‍ തിരക്കായതിനാല്‍ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു

മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പല മേഖലകളിലുംസജീവമാണു. ന്യൂ റോഷല്‍ സിറ്റിയിലെ ഡമോക്രറ്റിക് മേയര്‍നോം ബ്രാന്‍സന്റെ അഡൈ്വസറി ബോര്‍ഡിലും പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ കൂടിയാണ്.

അമേരിക്കയിലെ മലയാളീ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന തോമസ് കോശി,അമേരിക്കയിലെ ഇന്ത്യന്‍ സമൂഹഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു.ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളായഅദ്ദേഹം ഫോമായുടെ ആദ്യത്തെ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായും ഇലക്ഷന്‍ കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഫോമയുടെ ഇപ്പോഴത്തെ കംപ്ലെയന്‍സ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയും സേവനം ചെയുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ സ്ഥാപക പ്രസിഡന്റാണ്.ഇന്ത്യക്കാരായ ബിസിനസ്സ് കാരെ പ്രൊമോട്ട് ചെയ്യുക എന്നതാണ് ചേംബറിന്റെ ലക്ഷ്യം. രണ്ടു വട്ടം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെപ്രസിഡന്റ് ആയിരുന്നിട്ടുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ്

അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സ്‌കാരന്‍കൂടിയായ തോമസ് കോശി വെസ്റ്റ് ചെസ്റ്ററിലെന്യൂ റോഷലില്‍ ആണ് താമസം. 
Join WhatsApp News
Raju Mylapra 2019-03-26 09:21:07
Congratulations.
gopinath Kurup 2019-03-26 09:27:12
Congratulations Mr.Thomas Koshy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക