Image

രാഹുലിനെ വിശ്വസിക്കേണ്ടത് ആവശ്യമാണ്.അയാള്‍ നിങ്ങളുടെ നിത്യജീവിതത്തില്‍ ഇടപെടില്ല (രമേഷ് പെരുമ്പിലാവ്)

Published on 26 March, 2019
രാഹുലിനെ വിശ്വസിക്കേണ്ടത് ആവശ്യമാണ്.അയാള്‍ നിങ്ങളുടെ നിത്യജീവിതത്തില്‍ ഇടപെടില്ല (രമേഷ് പെരുമ്പിലാവ്)
12,000 രാഹുല്‍ ബാങ്കിലേക്ക് ഇട്ടുതരും. മോഡിയുടെ തള്ള് പതിനഞ്ച് ലക്ഷമായിരുന്നു. ഇങ്ങനെ തള്ളല്ലേ പപ്പുമോനെയെന്ന് കളിയാക്കുന്നവരോട് പറയാനുള്ളത്. മോഡിയെ പോലെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പന്ത്രണ്ടായിരം തള്ളിത്തരാം എന്നല്ല രാഹുല്‍ പറഞ്ഞത്. ഒരു മാധ്യമക്കാരന്റെ ചോദ്യത്തിന് അയാള്‍ കൃത്യമായി മറുപടി പറഞ്ഞിരുന്നു.

നിങ്ങളുടെ വരുമാനം പന്ത്രണ്ടായിരം എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് പറഞ്ഞത്. ചുമ്മ വീട്ടിലിരുന്നാല്‍ കാശ് ബാങ്കില്‍ വരുമെന്ന് അല്ല. ജോലിയെടുത്ത് അത്രയും പണം കിട്ടാനുള്ള അവസരമുണ്ടാക്കും എന്നാണ് വ്യക്തമാക്കിയത്.

മോഡി ഒരു ചുക്കും ചുണ്ണാമ്പും തന്നില്ലായെന്ന് മാത്രമല്ല, നിങ്ങളദ്ധ്വാനിച്ച പൈസ ഒരു ദിവസം വെറും കടലാസ് കഷ്ണമാക്കി മാറ്റി. അത് വീണ്ടും പണമാക്കാന്‍ നാം ക്യൂവില്‍ നിന്ന് വിയര്‍ത്തു, തല്ലുകൊണ്ടു, ചിലരൊക്കെ തളര്‍ന്നുവീണു മരിച്ചു. നമ്മുടെ ഭൂമിക്ക് വിലയില്ലാതായി, നമ്മുക്ക് വീടുപണിയാന്‍ കഴിയാതയായി, ആരും പണി ചെയ്യിക്കാതെയായി. ആരുടെ കയ്യിലും പണമില്ല. നിത്യജീവിതം എത്രമാത്രം ദുഃസഹമായിരുന്നുവെന്ന് മോഡിയാരാധകരെല്ലാത്തവര്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. മോഡി പക്ഷക്കാര്‍ ആദ്യമൊക്കെ പറഞ്ഞു നല്ലത് വരാനാണ് കുറച്ചൊക്കെ സഹിക്കണമെന്ന്. പറഞ്ഞുപറഞ്ഞ് കൊല്ലം അഞ്ചായപ്പോള്‍ അവര്‍ക്കും സംഗതി മനസ്സിലായിട്ടുണ്ട്. എന്നാലും പുറത്ത് പറയാന്‍ പറ്റില്ല അവര്‍ക്ക്. അതോണ്ടാണ് നമുക്ക് അവരോട് ക്ഷമിക്കാം.

കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ പാക്കിസ്ഥാനിലെ പോലെ എല്ലായ്‌പ്പോഴും ബോംബ് പൊട്ടുന്ന ഇടമാക്കാനുള്ള ശ്രമത്തിലായിരുന്നു മോഡിയും കൂട്ടരും പകുതിയോളം വിജയിച്ചിരിക്കുന്നു. കേരളത്തിലെ പക്ഷിക്കൂട്ടില്‍ പോലുമിപ്പോള്‍ ബോംബുകള്‍ സൂക്ഷിക്കുന്നുണ്ട്.

ഇന്ത്യയെ രക്ഷിക്കാന്‍ രാഹുലിന് ഒരവസരം കൊടുക്കേണ്ടത് ആവശ്യമാണ്.
രാഹുലിനെ വിശ്വസിക്കേണ്ടത് ആവശ്യമാണ്.അയാള്‍ നിങ്ങളുടെ നിത്യജീവിതത്തില്‍ ഇടപെടില്ല, നിങ്ങളെന്ത് കഴിക്കുന്നു, എന്ത് വായിക്കുന്നു, എന്തെഴുതുന്നു, എന്ത് വരയ്ക്കുന്നു, എന്ത് കളിക്കുന്നു, എന്ത് കാണുന്നുവെന്ന് ഒരിക്കലും ചോദിക്കില്ല. നിങ്ങള്‍ക്ക് ബീഫ് കൂട്ടി പൊറാട്ട കഴിക്കാം, പെരുമാള്‍ മുരുകനെ വായിക്കാം, പദ്മാവതി കാണാം, ഏതമ്പലത്തിലും പോകാം. നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഒരു കുറുവടിയും ഇടപെടില്ല. എനിക്ക് രാഹുലില്‍ വിശ്വാസമുണ്ട് നിങ്ങളും വിശ്വസിക്കുക
Join WhatsApp News
VJ Kumar 2019-03-29 11:08:05

   Rs.100 Crores profit
  ഗാന്ധി കുടുംബത്തിന് താത്കാലിക ആശ്വാസം
  നാഷണല്‍ ഹെറാള്‍ഡ് കേസ് ഏപ്രില്‍ 23ലേക്ക് മാറ്റി
  നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍
  കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ‌ന്‍റെ വാദം.
  100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ്
  ആദായ നികുതി വകുപ്പിന്‍റെ കണക്കുകൂട്ടല്‍.ആദായ
  നികുതി വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ രാഹുല്‍
  ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹര്‍ജികള്‍
  നേരത്തെ ദില്ലി ഹൈക്കോടതി തള്ള‌യിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക