Image

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ജീമോന്‍ ജോര്‍ജ് Published on 26 March, 2019
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
ഫിലഡല്‍ഫിയ: വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു.

എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ നേതൃത്വത്തില്‍ നടത്തിയ ലോക പ്രാര്‍ത്ഥനാദിനത്തിന് റവ. ഫാ. ഡോ. സജി മുക്കൂട്ട് (ചെയര്‍മാന്‍, എക്യുമെനിക്കല്‍ ഫെലോഷിപ്പ്) എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ലോക പ്രാര്‍ത്ഥനാദിനത്തിന്റെ ആവശ്യകതയെകുറിച്ചും അര്‍ത്ഥ വ്യാപ്തിയെകുറിച്ചും പ്രതിപാദിക്കുകയും ചെയ്തു. തുടര്‍ന്ന് സാബു പാമ്പാടിയുടെ നേതൃത്വത്തിലുള്ള ക്വയര്‍ പ്രാര്‍ത്ഥനാ ഗാനങ്ങളാലപിച്ചു. റവ. ഫാ. റെനി ഏബ്രഹാമിന്റെ (റിലിജിയസ് കോര്‍ഡിനേറ്റര്‍) പ്രാരംഭ പ്രാര്‍ത്ഥനയോടെ ലോക പ്രാര്‍ത്ഥനാദിനത്തിന് ആരംഭം കുറിച്ചു.

സുമാ ചാക്കോ വേര്‍ഷിപ്പ് പ്രയറിന് നേതൃത്വം കൊടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ആരംഭിക്കുകയും അജി പണിക്കരുടെ (നുപുര ഡാന്‍സ് അക്കാദമി) നേതൃത്വത്തിലുള്ള കുരുന്നു നൃത്ത പ്രതിഭകള്‍ ഈ വര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തിന്റെ വേഷവിതാനങ്ങളണിഞ്ഞുള്ള നൃത്തചുവടുകള്‍ കാഴ്ചവയ്ക്കുകയും നിര്‍മ്മല ഏബ്രഹാം ഈ വര്‍ഷത്തെ പ്രാര്‍ത്ഥനദിനത്തിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ കുറിച്ച് സാംസ്‌കാരികവും പാരമ്പര്യവും പൗരാണികവുമായ സവിശേഷതകളെ കുറിച്ചുള്ള വിവരണം അവതരണത്തിലൂടെ ആളുകള്‍ക്ക് വളരെ വിശദമായി നല്‍കി. സ്ലൊവേനിയായിലെ സ്ത്രീകളുടെ പാശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള കലാവിഷ്‌കാരം വളരെയധികം നയനാന്ദകരമായി സുജാ സാബു, ഷേര്‍ളി ചാവറ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കി.

ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്ത കം- എവരി തിംഗ് ഈസ് റെഡി എന്ന ബൈബിള്‍ വചനത്തെ അധികരിച്ച് പ്രഭാഷണം നടത്തിയ ജെന്‍സി അനീഷ് വളരെയധികം അര്‍ത്ഥസംപുഷ്ടവും ലളിത മനോഹരവുമായി നടത്തിയ പ്രഭാഷണത്തില്‍ വി. വേദപുസ്തകത്തിലെ വചനങ്ങളെ വര്‍ത്തമാനകാല സമൂഹത്തിലെ ജീവിത രീതികളുമായി താരതമ്യം ചെയ്തും പലതരം ഉപമകളിലൂടെയും വളരെ വിശദമായി പ്രതിപാദിക്കുകയുണ്ടായി.
ഒരു ദശാബ്ദത്തിലധികമായി എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ലോക പ്രാര്‍ത്ഥന ദിനത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി തന്റേതായ നേതൃപാടവത്തിലൂടെ പ്രവര്‍ത്തിച്ചു വരുന്ന നിര്‍മ്മല ഏബ്രഹാമിന് പ്രത്യേക പുരസ്‌കാരം നല്‍കി ലോക പ്രാര്‍ഥന ദിനത്തിന്റെ വേദിയില്‍ ആദരിച്ചു. റെനി തോമസ്, മോള്‍സി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഗാനാലാപനവും മുഖ്യചിന്താവിഷയത്തെ അധികരിച്ച് ലൈലാ അലക്‌സ് രചിച്ച് ബീനാ കോശിയുടെ നേതൃത്വത്തില്‍ നയാനാന്ദകരമായി അവതരിപ്പിച്ച നാടകാവിഷ്‌കാരം കാണികളുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രമായി. വെരി. റവ. ഫാ. കെ. മത്തായി കോറെപ്പിസ്‌കോപ്പായുടെ സമാപന ശുശ്രൂഷയോടുകൂടി ലോക പ്രാര്‍ത്ഥനാ ദിനത്തിന് സമാപനം കുറിച്ചു. ജയാ നൈനാന്‍ (വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍) എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും അതിനുശേഷം സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ ലോക പ്രാര്‍ത്ഥനാദിനത്തിന് തിരശീല വീണു.
റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് (കോ ചെയര്‍മാന്‍), റവ. ഫാ. എം. കെ. കുറിയാക്കോസ്, റവ. ഫാ. ഷിബു വേണാട്, റവ. അനീഷ് തോമസ്, റവ. ഫാ. അബു പീറ്റര്‍ തുടങ്ങിയ നിരവധി വൈദീകരുടെ മഹനീയ സാന്നിധ്യത്തിലും അബിന്‍ ബാബു, ഷാലു പുന്നൂസ്, ബിനു ജോസഫ് , തോമസ് ചാണ്ടി, ഷൈലാ രാജന്‍, സോബി ഇട്ടി, ജീമോന്‍ ജോര്‍ജ്, ജോര്‍ജ് മാത്യു, ലിസി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ചേര്‍ന്ന് ലോക പ്രാര്‍ത്ഥനദിനത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി.
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചുഎക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചുഎക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചുഎക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക