Image

കെസിആര്‍എം നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍

ചാക്കോ കളരിക്കല്‍ Published on 26 March, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍
കെസിആര്‍എം നോര്‍ത്ത് അമേരിക്കയെ സംബന്ധിക്കുന്ന ചില സുപ്രധാനകാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഞാന്‍ ഈ കത്ത് അയക്കുന്നത്. നമ്മുടെ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്ന കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സംഘടനയുടെ നിയമാവലിപ്രകാരം അതിനെ നയിക്കേണ്ടത് അഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ്. ബോര്‍ഡ് അംഗങ്ങളായി  താഴെ പറയുന്നവര്‍ തല്ക്കാലത്തേയ്ക്ക് സന്നദ്ധസേവനം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഷിക്കാഗോയില്‍വെച്ച് ആഗസ്‌റ് 10, 2019ല്‍ കൂടാനിരിക്കുന്ന ഏകദിനസെമിനാറില്‍വെച്ച് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ബോര്‍ഡ് അംഗങ്ങള്‍:

President - Chacko Kalarickal, Washington Twp., MI 
Vice-President - Jose Kalliduckil, Chicago, IL
Secretary - James Kureekkaattil, Rochester Hills, MI 
Joint Secretary - Binu Alex, Staten Island, NY 
Treasurer - George Neduvelil, Cooper Ctiy, FL
KCRM North America Email ID: kcrmnorthamerica@gmail.com

താഴെ കൊടുക്കുന്നവര്‍ Regional Coordinatorെആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

George Poozhikala (Qubec, Canada), Abraham Kandankery (North York, Canada) Jacob Kallupurackal, JD (Boston, Massachusetts), Alex Kavumpurath (Elmont, New York), Dr. N. P. Sheela (Bronx, New York), Joseph Padannamakkal (Valley Cottage, New York), Dr. Thomas Palackal (White Plains, New York), Mani Maliekal (Philadelphia, Pensnylvania), Sojan Pulickal (San Diego, California), Andrews Cherian (North Port, Florida), Jose Puthikunnel (Los Angeles, California) 

സംഘടനയുടെ പേരില്‍ പുതിയ ഭാരവാഹികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

ആഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍വെച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന ഏകദിന സെമിനാറിനെ സംബന്ധിച്ച് വീണ്ടും എല്ലാവരെയും ഓര്‍മപ്പെടുത്തുന്നു. ഏപ്രില്‍ 10, 2019ല്‍ നടക്കാനിരിക്കുന്ന ടെലികോണ്‍ഫെറെന്‍സിന്റെ അവസാനഘട്ടത്തില്‍ അതുസംബന്ധമായി നമ്മള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതാണ്.

അടുത്ത ടെലികോണ്‍ഫെറെന്‍സ് ഏപ്രില്‍ 10, 2019 ബുധനാഴ്ച്ച 09 PM (EST) നടത്തിന്നതാണ്. 
വിഷയം അവതരിപ്പിക്കുന്നത്: അഡ്വ ഇന്ദുലേഖ ജോസഫ്
വിഷയം: 'എന്തുകൊണ്ട് സഭാനേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു'
നിങ്ങള്‍ ഏവരുടെയും അകമഴിഞ്ഞ സഹകരണത്തിന് ബോര്‍ഡിന്റെ നാമത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക