Image

തിരുമ്മ് (നര്‍മം: ജോണ്‍ ഇളമത)

Published on 26 March, 2019
തിരുമ്മ് (നര്‍മം: ജോണ്‍ ഇളമത)
ചാക്കോച്ചന്‍ എല്ലാക്കൊല്ലവും പതിവായി നാട്ടില്‍ തിരുമ്മിക്കാന്‍ പാകും.വാസ്തവത്തില്‍ ത്രേസ്യാകുട്ടിക്ക് ഒരുവിധത്തില്‍ അത്രയും സന്തോഷമയുള്ളൂ.അത്രയും നാള്‍ ശല്യം ഒഴിയുമല്ലോ എന്ന് കരുതി.നേഴ്‌സായ തേസ്യക്കുട്ടിക്ക് ജോലി ഹരമാണ്. മക്കളില്ല,പെറ്റില്ലഒരു പൂച്ചയേപാലും വളര്‍ത്താന്‍ ചാക്കോച്ചനിഷ്ടമില്ല.പൂച്ചയെ വാങ്ങിയാ പിന്നെ ത്രേസ്യക്കുട്ടിപൂച്ചയെ തലോടിക്കൊണ്ടിരിക്കും,അതിലും ഭേദം അവളുപോയി ജോലി ചെയ്യട്ടെ എന്നുതന്നെ ചാക്കോച്ചന്‍െറ ഇഷ്ടം.ഒന്നുമില്ലേ ആ മണിയിട്ട് കളിക്കാമല്ലോ എന്ന സന്തോഷവും!

സ്‌മോളും,സ്‌മോക്കുമയി കഴിയുന്ന ചാക്കോച്ചന്‍ ജോലിക്കു പോയത് കഷ്ടിച്ചാണ് ്.അമ്പതാംവയസില്‍ ഡിസബിലിറ്റി പെന്‍ഷന്‍ എങ്ങനെയോ കരസ്ഥമാക്കി.ജോലി കാര്‍പ്പറ്റ്കമ്പിനിയിലായിരുന്നു.ജോലിക്കിടെ അവിടത്തെ കാര്‍പ്പറ്റ് ചുരുട്ടുന്ന മെഷീന്‍ ചാക്കോച്ചനെ
കാര്‍പ്പറ്റിനകത്ത് വെച്ച് ചുരുട്ടി പുറത്തേക്കെറിഞ്ഞു എന്നാണ് ചാക്കോച്ചന്‍െറ ഭാഷ്യം! എന്നാല്‍ വാസ്തവം ചാക്കാച്ചന് മാത്രമറിയാം. അതോര്‍ത്ത് ചാക്കോച്ചന്‍ നിര്‍വൃതി നേടാറുണ്ട്. കാര്‍പറ്റ് ചുരുള്‍ കയറ്റിഅട്ടിയിടുന്ന ഒരു ക്രെയിന്‍ തട്ടി ചാക്കാച്ചന്‍ നടുവും തല്ലി ഒന്നുവീണു.അത്‌സൗഭാഗ്യത്തിലേക്കുള്ള ഒരു വീഴ്ച്‌നയായിരുന്നു.രോഗി ഇച്ഛിച്ചതും,വൈദ്യന്‍ കല്പ്പിച്ചതും പാല്‍ എന്ന മട്ടില്‍.

ആദ്യമൊക്കെ കലശല്‍ നടുവേദന!,എക്‌സറേ, എംആര്‍ഐ,പിന്നെ വിവിധതരം ടെസ്റ്റുകള്‍.ഹിപ്പിനെ് മേളിലെ ഒരു വെര്‍ട്ടിബ്രക്ക് ചെറിയൊരു സ്ഥാനചലനം! ഓപ്പറേഷന്‍ വേണ്ട, മാനുവലായി കൃുവര്‍ ചെയ്‌നാനുള്ള പദ്ധതി സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യര്‍ നിര്‍ദ്ദേശിച്ചു.ഫിസിയോ,മസാജ്,ഹോട്ട് പാക്ക്,ഒരു ദീര്‍ഘനാള്‍ പദ്ധതി! നടുവിന്‍െറ കാര്യമല്ലേ,ഹിപ്പ് അതേലിരുന്നു വേണ്ടേ കാര്യങ്ങളൊക്കെ നടത്താന്‍.കള്ളുകുടിച്ചുവീര്‍ത്ത കുടവയറ്,അത് താങ്ങുന്നതോ,ചുള്ളിക്കമ്പ് പോലെ രണ്ട് നീണ്ടുമലിഞ്ഞ കലുകള്‍ല്‍ എങ്ങനെ നടുവേദന മാറും!

അമേരിക്കയിലെ ഇംഗ്ലീഷ് ചികിത്സ ഫലിക്കാതെ വന്നപ്പം കൂട്ടുകാരി നേഴ്‌സ് ശോശാമ്മ, ത്രേസ്യക്കുട്ടിക്ക് ഒരു ജ്ഞാനം നല്‍കി.

എടീ ത്രേസ്യക്കുട്ടി,നിന്‍െറ കെട്ടിയോനെ നാട്ടി തിരമ്മിന് വിട്.എന്‍െറ കെട്ടിയോന്‍െറവെട്ടിബ്രാ മുക്കാലും തെറ്റിയതാ ഒരു കാര്‍ ആക്‌സിഡന്‍റില്‍. നാട്ടില്‍ എല്ലാക്കൊല്ലവുംതിരുമ്മിക്കാം പോം! ഇപ്പോ എക്‌സറേ എടുത്തപ്പം എല്ലാം നോര്‍മല്‍.എങ്കിലും മഞ്ഞുകാലം വരുമ്പംവിട്ടുമാറാത്ത നടൂവേദന, ആ സമയത്ത് എല്ലാക്കൊല്ലോം,ഡിസംബര്‍,ജനുവരി,ഫെബ്രുവരി പുള്ളിക്കാരന്‍ നാട്ടി തിരിമ്മിക്കാംപോം! അതുകഴിഞ്ഞാ ബാക്കി സമയം ഒരു കംപ്ലയിന്റുമില്ല. ത്രേസ്യാക്കുട്ടി ചോദിച്ചു- അപ്പോ ഞാന്‍ കൂടെ പോകണേല്‍ അവധി കിട്ടാംപാടാ!

മരമണ്ടീ,ആ സമയത്താ ഞാം നാല് കാശ് കൂടതലൊണ്ടാക്കുന്നെ! മഞ്ഞുകാലത്ത്‌വീണും,കാര്‍ സ്റ്റാര്‍ട്ടാകാതയും, ധാരാളം പേര് സിക്ക് വിളിക്കും.ആ നേരത്ത് ഞാം രണ്ട്മൂന്നു ഷിപ്റ്റ്ഒപ്പിച്ച് ചെയ്ത് ഓവര്‍ടൈം കാശ് വാങ്ങിക്കും.ഭര്‍ത്താവില്ലാ നേരത്ത് ആ മണിയിട്ട് നിനക്കിവിടെ കിടന്ന് ഇഷ്ടമൊള്ളതൊക്കെ വാങ്ങികുട്ടരുതോ,ഭര്‍ത്താവിന്‍െറ മൊഖചുളിവു കാണാതെ!

ത്രേസ്യാക്കുട്ടിക്കും തോന്നി നല്ല ഐഡിയാ.താന്‍ രണ്ടുംമൂന്നും ഷിപ്റ്റ് ഒപ്പിച്ച് ഓവര്‍ടൈം ചെയ്‌തൊണ്ടാക്കുന്ന മണി ഇട്ടാ ചാക്കോച്ചന്‍ കളിക്കുന്നെ.ആള് ലാവിഷാ.കാശുവെച്ച്ചീട്ടുകളി, ഗാംബ്തിഗ്,സ്‌റ്റോക്ക് എന്നുവേണ്ടാ, സര്‍വ്വ കുണ്ടമണ്ടീം! ,ഇതൊന്നും പേരാഞ്ഞ് വെലകൂടിയബ്ലൂലേബലു വിസ്ക്കില്‍,അത് ദിവസോം അരകുപ്പി അകത്താക്കും.തനിക്ക് നല്ല ഒരു ഡ്രസ്സില്ലാന്ന്പറഞ്ഞാ ചാക്കേച്ചന്‍െറ മൊഖം ചുളിയും, എന്നിട്ട് പറേം-
പറ പോലിരിക്കുന്ന നീ ഇനി എന്തോ ഡ്രസ്സു ധരിച്ചാാലെന്താ! ആ ശോശക്കുട്ടിയെ കണ്ടില്ലേഎന്തെരു ഷേപ്പാ ഇന്നും! അവരോരോന്നിട്ട് നടക്കുമ്പം നിനക്ക് മോഹം തോന്നീട്ടെന്തൊരു കാര്യം!

എന്തിനു പറയട്ടെ,ആണ്ടിലാണ്ടില്‍ അമേരിക്കേലെ കടുത്ത മഞ്ഞുകാലത്ത്‌നാട്ടിപോയി നിന്നൊള്ള തിരുമ്മുപരിപാടി ചാക്കോച്ചനുും ഇഷ്ടപ്പെട്ടു. അതും ഒറ്റക്ക്! ഇപ്പോ പണ്ടത്തെഊച്ചാളി നാടൊന്നുമല്ല.ഫൈവ് സ്റ്റാര്‍,ഫോര്‍സ്റ്റാര്‍,ത്രീസ്റ്റാര്‍ തട്ടുകട,കള്ളുഷാപ്പ്!

മഞ്ഞ്കാലത്തെ മുടിഞ്ഞ തണുപ്പീന്നുമാറി ഒരടിച്ചുപൊളി. അങ്കോം കണാം താളീമൊടിക്കാംഎന്ന പറഞ്ഞ മട്ടി, തിരുമ്മും നടക്കും.അല്ലേലും മഞ്ഞുകാലത്ത് നടൂവേദന കൂടുതലാ!ചാക്കോച്ചന്‍ നെടുമ്പാ്േടരി വഴി നാട്ടിലെത്തി,അവിടന്ന്് നേരെ കൊച്ചീലെത്തി.അവടെ അയലന്‍ഡില്‍ മലബാറ്‌ഹോട്ടലിനെ ലക്ഷ്യമാക്കി. നല്ല തിരുമ്മു കേന്ദ്രങ്ങളുണ്ട്. ത്രീസ്റ്റാര്‍ തിരുമ്മ് കേന്ദ്രങ്ങളെന്ന് വേണേ പറയാം.ടൂറിസ്റ്റകളായ സയിപ്പു മദാമ്മമാരും,പണക്കൊഴുപ്പുള്ള പവാസി-കുടിയേറ്റമലയാളികളുമാണ് അവടെത്തുക, ചിലവല്പ്പം കൂടുതലാ. എന്താണേലെന്താ, ഡോളറിന് പത്തറുപത്തഞ്ചു രൂപാ കിട്ടുന്നിടത്ത് എന്തിന് തെണ്ടിത്തരം കാട്ടണം.ജീവിതം എന്‍ജോയ് ചെയ്‌നാനുള്ളതാണ്.

അവിടൊരു മസ്സാജ് പാര്‍ലറില്‍ സ്‌റ്റൈലില്‍ ഒരു ചെറുപ്പക്കാരനിരിക്കുന്നു,
സൂട്ടുംകോട്ടുമിട്ട്.അടുത്ത് ഫോക്കും,ടീഷര്‍ട്ടുമിട്ട്, വെളുത്ത് പൂവമ്പഴം പോലൊരു പെങ്കൊച്ച്. ചാക്കേ
ാച്ചന്‍ അവിടെകയറി.

ചെറുപ്പക്കാരന്‍ ചെറുപുഞ്ചിരി പരത്തി ചോദിച്ചു”-
സാറ് അമേരിക്കേന്നാണല്ലേ!
അതെങ്ങനെ മനസിലായി?ചാക്കോച്ചന്‍ അതിശയിച്ചു.
മൊഖം കണ്ടാലറിയാം,ചെറുപ്പക്കാരന്‍ മന്ദഹസിച്ചു.
ഇവിടെ തന്നെയാണോ തിരുമ്മ്?
അതേ,വീടടുത്താണോ?
അല്ല!
എവിടെ?
കൂത്താട്ടുകുളത്ത്.
താമസിച്ച് തിരമ്മിക്കാനാണോ പ്ലാന്‍!
പിന്നല്ലാതെ എന്തു മാര്‍ഗ്ഗം!
വഴിയൊണ്ട്.
അടുത്തിരുന്ന തേന്‍ചിരിതൂകുന്ന ചെറുപ്പക്കാരിയെ ചാക്കോച്ചനു ചെറുപ്പക്കാരന്‍
പരിചയപ്പെടുത്തി.
ഇതു സ്‌റ്റെല്ല.
ചെറുപ്പക്കാരന്‍ പുഞ്ചിരിതൂകി ഗേയേപോലെ ഒന്നു കുണുങ്ങി മധുരമായി മൊഴിഞ്ഞു-
പുരുഷന്മാര്‍ക്ക് ഞാം തിരുമ്മും,സ്‌റ്റെല്ലാ മഹതികള്‍ക്കും......പിന്നെ!
എന്ത്!
തിരുമ്മിന് ഡിസ്കൗണ്ട് കൊടുക്കുന്നുണ്ട്,പാക്കേജിന്‍െറ അന്തസ്സുപോലെ!
അതെന്തേന്നാ?
ചെറുപ്പക്കാരന്‍,സ്‌റ്റെല്ലാ എന്ന പൂവംപഴംപോലിരിക്കുന്ന തിരുമ്മുകാരി പെങ്കൊച്ചിനെ വശ്യമായി നോക്കി ചെറുപുഞ്ചിരിതൂകി മൊഴിഞ്ഞു-
സ്‌റ്റെല്ലാ!,സാറിനെ ആ പാംലെറ്റ് എടുത്തൊന്നു കാണിക്ക്,അതി മൂന്നു പാക്കേജാ,ഗോള്‍ഡന്‍, സില്‍വര്‍,ബ്രോണ്‍സ്,ഇതിലേതാന്ന്് സാറ് തീരുമാനിക്ക്. ഇതി ഗോള്‍ഡിപ്പം തേര്‍ട്ടിപേര്‍സന്‍റ് ഓഫാ! അതെടുത്താ അത് ഔണ്‍ലൈനാ!
ഔണ്‍ലയിന്‍ തിരുമ്മോ?,അതെന്തോന്നാ!
സ്‌റ്റെല്ലാ പവിഴംപോലെ തിളങ്ങുന്ന പല്ലുകള്‍കാട്ടി പവിഴമഴ പൊഴിയിച്ചപ്പോള്‍,ചെറുപ്പക്കാരന്‍ ഒരല്പ്പം ജാള്യതയില്‍ പറഞ്ഞു-
എല്ലാവരും അതെടുത്തന്നുവരില്ല, പ്രത്യേകിച്ച് അമേരിക്കേന്നു വരുന്ന ചില മലയാളീസിന് അതാ തത്പ്പര്യം!
അതെന്തോന്നാ,കേക്കട്ട! ,എനിക്കുമതാ താത്പ്പരം! ചക്കോച്ചന്‍ പരിസരം മറന്ന് അത്യുത്സാഹത്തോടെ പറഞ്ഞു.

ചറുപ്പക്കാരന്‍ ജാള്യതയെ ദൂരേക്കെറിഞ്ഞ് പൊട്ടിച്ചിരിച്ചുു പറഞ്ഞു”-
സാറ് അത് തീര്‍ച്ചയായും എന്‍ജോയ് ചെയ്യും! ഞങ്ങളുടെ സൗന്ദര്യറാണിയായസ്‌റ്റെല്ലാ ഇംപാലക്കാറില്‍ സാറിന്‍െറ വീട്ടിലോ,സൂട്ടിലോ എത്തി തിരുമ്മുചികിത്സ നടത്തും. പക്ഷേ സാറ് ഒറ്റക്ക് താമസിക്കുന്ന വീടായിരിക്കണം എന്നുമാത്രം,അതാ ഞങ്ങടെ കമ്പിനി പോളിസി!

ചാക്കോച്ചന്‍ പൊട്ടിച്ചിരിച്‌നു പറഞ്ഞു”-
കൂത്താട്ടുകുളത്ത് ഒരു കുന്നിന്‍െറ നെറുകേല്‍ ഞാം വെച്ച പുതിയമാന്‍ഷനാ! ,അവിടത്തെ ഏകാന്തത,കാട്ടുപൂക്കളുടെ സൗരഭ്യം, കാടിന്‍െറ ഭംഗി, എല്ലാം ആസ്വദിച്ച്തിരുമ്മാന്‍ അമേരിക്കേലെ കോടീശ്വരമ്മാരു വിചാരിച്ചാ നടക്കാത്ത പാക്കേജ് ഇന്നിപ്പംതന്നെ ഞാം ബുക്ക് ചെയ്യുന്നുു,ജീവതം എന്‍ജോയ് ചയ്‌നാനുള്ളതാ!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക