Image

ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 27 March, 2019
ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി : സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ യായ ഗ്രീന്‍ വോയ്‌സ് അബു ദാബി യുടെ ഈ വര്‍ഷ ത്തെ സ്‌നേഹപുരം പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രീന്‍ വോയ്‌സ് 'ഹരിതാക്ഷര' പുരസ്‌കാരം കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി ക്കു സമ്മാനിക്കും. 'കര്‍മ്മശ്രീ' പുര സ്‌കാ രം വയനാട് മുസ്ലിം ഓര്‍ഫ നേജ് ജനറല്‍ സെക്ര ട്ടറി യും സാമൂഹിക പ്രവര്‍ത്ത കനു മായ എം. എ. മുഹമ്മദ് ജമാല്‍ അര്‍ഹനായി.

ഏപ്രില്‍ 5 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന 'സ്‌നേഹ പുരം 2019' എന്ന പരി പാടി യില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ മുഖ്യാതിഥി യായി അഡ്വ. ജയശങ്കര്‍ പങ്കെടുക്കും.

മാധ്യമ പ്രവര്‍ ത്തന രംഗത്തെ മികവിന് നല്‍കി വരുന്ന 'മാധ്യമശ്രീ' പുരസ്‌കാരങ്ങള്‍ എം. സി. എ. നാസര്‍ (ടെലി വിഷന്‍), അഞ്ജന ശങ്കര്‍ (പ്രിന്റ് മീഡിയ), തന്‍സി ഷാഹിര്‍ (റേഡിയോ), ജുമാന ഖാന്‍ (സോഷ്യല്‍ മീഡിയ) എന്നിവരെ യാണ് തെരഞ്ഞെടുത്തത്. പരിപാടികളെ കുറിച്ച് വിശദീകരി ക്കു വാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഗ്രീന്‍ വോയിസ് രക്ഷാധികാരിയും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണി ക്കേഷന്‍ ഓഫീസറുമായ വി. നന്ദ കുമാര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഗ്രീന്‍ വോയ്‌സ് രക്ഷാധി കാരികളായ റഷീദ് ബാബു പുളിക്കല്‍, അഷ്‌റഫ് ഹാജി നരിക്കോള്‍, ഷാദ് കണ്ണോത്ത്, ഗ്രീന്‍ വോയിസ് ചെയര്‍മാന്‍ സി. എച്. ജാഫര്‍ തങ്ങള്‍, കണ്‍വീനര്‍ റാസിഖ് കൊടുവള്ളി, അഷ്റഫ് നജാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക